കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ 19ല്‍ 13 കോണ്‍ഗ്രസ് എംഎല്‍എമാരും കൂറൂമാറുന്നു? ജെഡിയുവിലേക്ക് മാറ്റം, നിതീഷിന് ചിരി!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ എല്‍ജെപിക്ക് പിന്നാലെ കോണ്‍ഗ്രസിനെയും തകര്‍ക്കാന്‍ ജെഡിയു. 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പതിമൂന്ന് പേരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ജെഡിയുവില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണെന്ന് ജെഡിയു പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നിരവധി പേര്‍ കൂറുമാറും. മുമ്പുള്ളത് പോലെ കാര്യങ്ങള്‍ അതിലിനിയും തുടരുമെന്ന് ജെഡിയു ദേശീയ അധ്യക്ഷന്‍ ആര്‍സിപി സിംഗ് പറഞ്ഞു.

1

അതേസമയം എല്‍ജെപിയില്‍ നിന്നും അഞ്ച് എംപിമാര്‍ ജെഡിയുവില്‍ ചേരാന്‍ ഒരുങ്ങുകയാണ്. പാര്‍ട്ടിയില്‍ ഇനി ഒരു എംപി മാത്രമാണ് ശേഷിക്കുന്നത്. അത് ചിരാഗ് പാസ്വാന്‍ മാത്രമാണ്. അതേസമയം കോണ്‍ഗ്രസിന് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പും വലിയ തകര്‍ച്ച കോണ്‍ഗ്രസിനുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ അശോക് ചൗധരി കുറച്ച് എംഎല്‍എമാരുമൊത്ത് ജെഡിയുവില്‍ ചേരുകയായിരുന്നു. ചൗധരി പിന്നീട് നിതീഷിന്റെ വിശ്വസ്തനായി മാറി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് സംസ്ഥാന പ്രസിഡന്റായും അദ്ദേഹം നിയമിക്കപ്പെട്ടു.

മഹാസഖ്യത്തിനുള്ള തിരിച്ചടി കൂടിയാണ് ഇവര്‍ പാര്‍ട്ടി വിട്ടാല്‍ സംഭവിക്കാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ ആര്‍ജെഡിയുടെ പിന്തുണ കോണ്‍ഗ്രസിനില്ല. അധികാരത്തിലെത്താനുള്ള അവസരം ഇല്ലാതാക്കിയത് കോണ്‍ഗ്രസാണെന്ന് തേജസ്വി യാദവ് കരുതുന്നുണ്ട്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയെങ്കിലും അത് വിജയിക്കാനാവാത്തതാണ് അധികാരം പിടിക്കുന്നതിന് തടസ്സമായതെന്ന് തേജസ്വി കരുതുന്നുണ്ട്. 2015ല്‍ കോണ്‍ഗ്രസ് നേടിയ സീറ്റുകളേക്കാള്‍ കുറവാണ് 2020ല്‍ ലഭിച്ചത്. ഇതോടെ പല സംസ്ഥാനങ്ങളിലും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ സഖ്യകക്ഷികള്‍ താല്‍പര്യം കാണിച്ചിരുന്നില്ല.

ബംഗാളില്‍ കോണ്‍ഗ്രസിന്റെപ്രകടനം ദയനീയമായിരുന്നു. സാധാരണ കോണ്‍ഗ്രസ് ഭരിക്കേണ്ട സംസ്ഥാനമാണത്. എന്നാല്‍ അവിടെ പരാജയപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പോകുന്നതിന്റെ കാരണവും ഇത് തന്നെയാണെന്ന് ആര്‍സിപി സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് അവരുടെ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ല. കുടുംബാധിപത്യമാണ് കോണ്‍ഗ്രസില്‍ ഇപ്പോഴും നടപ്പാക്കുന്നതെന്നും സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് വന്നാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തരംഗമായി ഷില്‍പ്പ ഷെട്ടിയുടെ ബീച്ച് ഫോട്ടോകള്‍

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
13 of the congress mla's in bihar may jump to jdu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X