കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ 13 സംസ്ഥാനങ്ങള്‍ക്ക് വരാനിരിക്കുന്നത് 'ഇരുണ്ട' ദിനങ്ങളോ?; വൈദ്യുതി വാങ്ങാനും വില്‍ക്കാനും പറ്റില്ല

Google Oneindia Malayalam News

ന്യൂഡൽഹി: വൈദ്യുതി ഉൽപ്പാദന പ്ലാൻറുകൾക്ക് കുടിശ്ശിക തുക നൽകാത്തതിനെ തുടർന്ന് 13 സംസ്ഥാനങ്ങളെ പവർ എക്സ്ചേഞ്ചിൽ നിന്ന് വിലക്കി കേന്ദ്ര സർക്കാർ. തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ്, മിസോറാം, ജാർഖണ്ഡ്, ബിഹാർ, രാജസ്ഥാൻ, ആന്ധ്രാ, മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങൾക്കാണ് പവർ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളിൽ വൈദ്യുതി വാങ്ങുന്നതിനും വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.

കേന്ദ്ര വൈദ്യുതി മന്ത്രാലയം രൂപീകരിച്ച നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുടിശ്ശികത്തുക നൽകാനുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ളതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.വൈദ്യുതി വിപണിയിലെ എല്ലാ ഇടപാടുകളില്‍ നിന്നും ഉയർന്ന കുടിശ്ശികയുള്ള സംസ്ഥാനങ്ങളെ പരിമിതപ്പെടുത്തിയിരിക്കുന്നതായി അധികൃതര്‍ CNBC-TV18-നോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഇത് ആദ്യമായാണ് ഇത്രയധികം സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒന്നിച്ച് വിലക്ക് പ്രഖ്യാപിക്കുന്നത്. 5085 കോടി രൂപയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ അടയ്ക്കാനുള്ള കുടിശ്ശിക തുക.

1

തെലങ്കാന 1,380.96 കോടി രൂപ,തമിഴ്നാട് 926.16 കോടി രൂപ,രാജസ്ഥാൻ 500.66 കോടി രൂപ, ജമ്മു കാശ്മീര്‍ 434.81 കോടി രൂപ,ആന്ധ്രാപ്രദേശ് 412.69 കോടി രൂപ,മഹാരാഷ്ട്ര 381.66 കോടി രൂപ,കർണാടക 355.20 കോടി രൂപ, മധ്യപ്രദേശ് 229.11 കോടി രൂപ,ജാർഖണ്ഡ് 214.47 കോടി രൂപ
ബീഹാർ 173.50 കോടി രൂപ, ഛത്തീസ്ഗഡ് 27.49 കോടി രൂപ, മണിപ്പൂർ 29.94 കോടി രൂപ, മിസോറാം 17.23 കോടി രൂപ എന്നിങ്ങനെയാണ് അടക്കാനുള്ള തുക.

'റോബിന്‍ ആ ചെയ്തത് ശരിയായോ..അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; സോഷ്യല്‍മീഡിയയില്‍ തര്‍ക്കം<br />'റോബിന്‍ ആ ചെയ്തത് ശരിയായോ..അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; സോഷ്യല്‍മീഡിയയില്‍ തര്‍ക്കം

2

അതേസമയം, ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ വിതരണ ഏജൻസികളെ അനുവദിക്കുന്ന ഭേദഗതിയുമായി കേന്ദ്ര ഊർജമന്ത്രാലയം രം​ഗത്തുവന്നിട്ടുണ്ട്. ഇത് സംബന്ധന്ധിച്ച് കരട്‌ വൈദ്യുതി ചട്ടഭേദഗതി നിർദേശം കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി. ദേദഗതി പ്രകാരം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക്‌ എല്ലാമാസവും വൈദ്യുതി നിരക്ക്‌ ഉയർത്താം.

'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍

3

ഏജൻസിക്ക് ഉണ്ടാകുന്ന അധികച്ചെലവുകൾ ഉപയോക്താക്കളിൽ നിന്നും വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി ഈടാക്കാമെന്നതാണ്‌ പ്രധാന നിർദേശം .കേന്ദ്ര ഊർജമന്ത്രാലയം നിർദേശങ്ങളടങ്ങിയ വൈദ്യുതി ഭേദഗതിച്ചട്ടം-2022ന്റെ കരടു രൂപം സംസ്ഥാനങ്ങൾക്ക് കൈമാറി. വിവാദമായ വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് ചട്ടഭേദഗതിയുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

4

വൈദ്യുതി വാങ്ങൽ, പ്രസരണ നിരക്ക്‌, ഇന്ധന നിരക്ക്‌ തുടങ്ങിയ ഇനങ്ങളിൽ ഉണ്ടാകുന്ന അധികച്ചെലവ്‌ വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി ഉപയോക്താക്കളിൽ നിന്നും വിതരണ ഏജൻസികൾക്ക് ഈടാക്കാമെന്നാണ് നിർദ്ദേശം

English summary
13 States including Tamil Nadu Barred from Power Exchanges for Failing to Clear Dues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X