Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ വിജയം നുകര്‍ന്ന് വനിതകളും, മുന്നില്‍ എഎപി, വിജയിച്ചത് 13 വനിതാ സ്ഥാനാര്‍ത്ഥികള്‍

ദില്ലി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ ഭരണത്തോടെ സ്ഥിരം ട്രെന്‍ഡുകള്‍ മാറിയിരിക്കുകയാണ്. സ്ത്രീകളുടെ സാന്നിധ്യത്തിലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് മികച്ച് നിന്നു. ഇത്തവണ ആകെ മത്സരിച്ചത് 93 സ്ത്രീകളാണ്. വിജയിച്ചവരുടെ എണ്ണം കുറഞ്ഞുപോയെങ്കിലും പഞ്ചാബ് മികച്ചൊരു മാതൃക സ്ത്രീകളുടെ കാര്യത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്. 13 പേരാണ് ആകെ ഇത്തവണ വിജയിച്ചത്. പക്ഷേ സ്ത്രീകളുടെ വിജയിച്ച സീറ്റുകളുടെ എണ്ണത്തിലും ആംആദ്മി പാര്‍ട്ടി തന്നെ മുന്നിലെത്തി. ഈ സ്ത്രീ സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചവരില്‍ പതിനൊന്ന് പേരും എഎപിയില്‍ നിന്നാണ്. ഇതോടെ എഎപി സര്‍ക്കാരില്‍ വനിത മന്ത്രിയായി വരാനും സാധ്യത ശക്തമായി.

1

പഞ്ചാബില്‍ മൊത്തത്തില്‍ എഎപി തരംഗം തന്നെ ഉണ്ടായത് കൊണ്ടാവാം ഇത്രയും സീറ്റുകളില്‍ വനിതകള്‍ ജയിച്ചത്. 117 സീറ്റില്‍ 92 എണ്ണത്തിലും എഎപിയാണ് വിജയിച്ചത്. വിജയിച്ച വനിതകളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ആദ്യമായിട്ടാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അമൃത്സര്‍ ഈസ്റ്റില്‍ പഞ്ചാബിലെ തന്നെ ഏറ്റവും ഗംഭീരമായ വിജയം നേടിയത് ഒരു വനിതയാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും തീപ്പൊരി നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിനെ എഎപിയുടെ ജീവന്‍ജ്യോത് കൗറാണ് പരാജയപ്പെടുത്തിയത്. അമൃത്സര്‍ ഈസ്റ്റ് സിദ്ദുവിന്റെ ഉറച്ച കോട്ടയായിരുന്നു. 6750 വോട്ടിനാണ് ജീവന്‍ജ്യോത് കൗര്‍ വിജയിച്ചത്. ഇത് സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയമാണ്.

എഎപിയുടെ അതിശക്തനായ സ്ഥാനാര്‍ത്തി ബിക്രം സിംഗ് മജീദിയ അമൃത്സര്‍ ഈസ്റ്റില്‍ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മജീദിയയുടെ ഭാര്യ ജാനീവ് ഗൗര്‍, മജീദ സീറ്റില്‍ നിന്ന് വിജയിച്ചു. ബിക്രം സിംഗ് ഇവിടെ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചതിന് ശേഷമാണ് ജാനീവ് മത്സരിച്ചത്. ഇവര്‍അകാലിദള്‍ സ്ഥാനാര്‍ത്ഥിയാണ്. എഎപിയുടെ സുഖ്ജീന്ദര്‍ രാജ് സിംഗിനെ 26062 വോട്ടിനാണ് അവര്‍ ജയിച്ചത്. പഞ്ചാബിലെ മന്ത്രിയായ അരുണ ചൗധരി ദിന നഗറില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. 1131 വോട്ടിനാണ് ജയം. എഎപിയുടെ ഷംഷേര്‍ സിംഗിനെയാണ് പരാജയപ്പെടുത്തിയത്.

അതേസമയം ഭഗവന്ത് മന്നിന്റെ കോട്ടയായ സംഗ്രൂരിലും വിജയിച്ചത് വനിതയാണ്. നരീന്ദര്‍ കൗര്‍ ഭരാജ് പഞ്ചാബിലെ മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ലയെയാണ് പരാജയപ്പെടുത്തിയത്. അതും 36430 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ബാലചോറില്‍ സന്തോഷ് കുമാരി കത്താരിയ വിജയം നേടി. കത്താരിയ അകാലിദളിന്റെ സുനിത റാണിയെ 4541 വോട്ടിനാണ് മുട്ടുകുത്തിച്ചത്. ജാഗ്രോണില്‍ നിന്ന് സര്‍വജിത് കൗര്‍ മാനുകെ വിജയിച്ചു. അകാലിദളിന്റെ എസ്ആര്‍ കാലറിനെ 39656 വോട്ടിനാണ് എഎപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പ്രൊഫ ബാല്‍ജീന്ദര്‍ കൗര്‍ അകാലിദളിന്റെ ജീത് മോഹിന്ദര്‍ സിംഗ് സിദ്ദുവിനെ താല്‍വന്ദി സാബോയില്‍ നിന്ന് 15252 വോട്ടിന് തോല്‍പ്പിച്ചു.

ഖരാര്‍ സീറ്റില്‍ ഗായികയും നടിയുമായ അന്‍മോള്‍ ഗഗന്‍ മന്‍ മികച്ച വിജയം നേടിയത്. 37885 വോട്ടിന്റെ ഭൂരിപക്ഷത്തിന് അകാലിദളിന്റെ രഞ്ജിത്ത് സിംഗ് ഗില്ലിനെയാണ് വീഴ്ത്തിയത്. ലുധിയാന സൗത്തിലും വനിതകളുടെ കരുത്ത് മുഴങ്ങി കേട്ടു. രജീന്ദര്‍ പാല്‍ കൗര്‍ 26138 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബിജെപിയുടെ സതീന്ദര്‍പാല്‍ സിംഗ് താജ്പുരിയെയാണ് പരാജയപ്പെടുത്തിയത്. മോഗയില്‍

നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെ അമാന്‍ദീപ് കൗര്‍ പരാജയപ്പെടുത്തി. 20915 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉള്ളത്. മലോട്ടില്‍ ബല്‍ജിത്ത് കൗര്‍ 40261 വോട്ടിന് ഹര്‍പ്രീത് സിംഗിനെയും നക്കോദാറില്‍ ഇന്ദര്‍ജീത്ത് കൗര്‍ മന്‍ അകാലിദളിന്റെ ഗുപ്രതാപ് സിംഗ് വാഡാലയെ പരാജയപ്പെടുത്തി. 2869 വോട്ടിനാണ് ഇന്ദര്‍ജീത്തിന്റെ വിജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+