• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

13 കാരനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി

ദില്ലി; 13 കാരനോട് ഞെട്ടിക്കുന്ന ക്രൂരത.വര്‍ഷങ്ങളായി ബലാത്സംഗം ചെയ്തതായും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായുമാണ് പരാതി.നാല് പേര്‍ ചേര്‍ന്നാണ് കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്.കിഴക്കന്‍ ദില്ലിയിലെ വനിതാ കമ്മീഷനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

മൂന്ന് വര്‍ഷം മുമ്പ് ലക്ഷ്മി നഗറില്‍ നടന്ന നൃത്ത പരിപാടിയ്ക്കിടെയാണ് കുട്ടി പ്രതികളെ കണ്ടതെന്ന് വനിതാ കമ്മീഷന്‍ പറയുന്നു.തുടര്‍ന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നത്രേ. പിന്നീട് കുറച്ചുകാലം നൃത്ത പരിപാടികളില്‍ പങ്കെടുക്കുകയും പ്രതികള്‍ കുറച്ച് പണം നല്‍കിയതായും കുട്ടി പറയുന്നു.എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം, തങ്ങളുടെ ഗ്രൂപ്പിനൊപ്പം താമസിക്കാനും ജോലിചെയ്യാനും കുട്ടിയോട് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നത്രേ.

വൈകാതെ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോര്‍മോണുകള്‍ കുത്തിവെച്ചതോടെ തന്റെ ശരീരത്തിന് പെട്ടെന്ന് തന്നെ വളര്‍ച്ച സംഭവിച്ചതായും കുട്ടി വെളിപ്പെടുത്തി. പ്രതികളും മറ്റ് പലരും ചേര്‍ന്ന് കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതായി വനിതാ കമ്മീഷന്‍ പറഞ്ഞു. പെണ്‍കുട്ടിയെ പോലെ വസ്ത്രം ധരിക്കാനും റോഡില്‍ പിച്ചയെടുക്കാനും പ്രതികള്‍ കുട്ടിയെ നിര്‍ബന്ധിച്ചിരുന്നത്രേ. സംഭവം പുറം ലോകത്തെ അറിയിച്ചാല്‍ കുടുംബത്തെ ഉള്‍പ്പെടെ ഇല്ലാതാക്കുമെന്നായിരുന്നത്രെ ഭീഷണി.

ഒരിക്കല്‍ അമ്മയെ മാര്‍ക്കറ്റില്‍ വെച്ച് കുട്ടി കണ്ടിരുന്നുവെങ്കിലും പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് അമ്മയോട്

മിണ്ടാന്‍ കുട്ടി ശ്രമിച്ചില്ല. മറ്റൊരവസരത്തില്‍ ഒപ്പമുണ്ടായിരുന്ന കുട്ടിയുമായി രക്ഷപ്പെട്ട് റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ വെച്ച് ഒരു അഭിഭാഷകനാണ് 13 കാരനേയും സുഹൃത്തിനേയും വനിത കമ്മിഷന് അരികിലെത്തിച്ചത്.സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്‍

റായ്ബറേലിയും കോണ്‍ഗ്രസിനെ കൈവിടും, സോണിയയെ പൂട്ടാന്‍ സ്മൃതി ഇറാനി, ഞെട്ടിച്ച് ബിജെപി!!

ശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയം

English summary
13-year-old gang-raped; Gender reassignment surgery was performed by force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X