ദില്ലിയില്‍ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 4 പേര് അറസ്റ്റില്‍, ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആള്
ദില്ലി: ഡല്‍ഹിയിലെ വീട്ടില്‍ നിന്നും കാണാതായ 13 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ടിഗ്രി പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
മോഹിത് ( 20 ), ആകാശ് ( 19 ), ഷാരൂഖ് ( 20 ) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്തവരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം ചെയ്യല്‍, അന്യായമായി തടവിലിടല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏപ്രില്‍ 24 വൈകീട്ട് 5 മണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍, അവള് ഒരു സുഹൃത്തിന്റെ സ്ഥലത്തേക്ക് പോയി അല്ലെങ്കില്‍ ബന്ധുക്കള്‍ക്കൊപ്പം ആയിരിക്കണമെന്ന് അവളുടെ പിതാവ് കരുതിയത്. പിന്നീട്, മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 26 ന് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു .

പ്രതികളിലൊരാള്‍ സൗത്ത് ഡല്‍ഹിയിലുണ്ടെന്ന് മെയ് 1 ന് പോലീസിന് വിവരം ലഭിച്ചതായും കുട്ടിയെ കണ്ടെത്തിയതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) ബെനിറ്റ മേരി ജെയ്ക്കര്‍ പറഞ്ഞു. കേസില്‍ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കാണാതായ പെണ്‍കുട്ടിയുടെ പോസ്റ്ററുകള്‍ കണ്ട ഒരു പ്രദേശവാസിയാണ് പെണ്‍കുട്ടിയെക്കുറിച്ച് പോലീസിനെ അറിയിച്ചത്. കാണാതായ പെണ്‍കുട്ടിയെ സാകേത് മെട്രോ സ്റ്റേഷനു സമീപത്തുനിന്നും രക്ഷപ്പെടുത്തുമ്പോള്‍ അവള് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ എയിംസില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവദിവസം പെണ്‍കുട്ടി വൈകിട്ട് അഞ്ച് മണിയോടെ പച്ചക്കറി വാങ്ങാനായി മാര്‍ക്കറ്റിലേക്ക് പോയിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. വീട്ടില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഷാനി ബസാറിലേക്ക് പോകാന്‍ പെണ്‍കുട്ടി ഓട്ടോ പിടിച്ചിരുന്നു. ഷാരൂഖാണ് ഓട്ടോ ഓടിച്ചിരുന്നത്. പെണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ ഇറക്കിവിടുന്നതിനുപകരം, അവന് തന്റെ രണ്ട് സുഹൃത്തുക്കളെ -- ആകാശിനെയും പ്രായപൂര്‍ത്തിയാകാത്തവരെയും വിളിച്ചുവരുത്തി ഓഖ്ലയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ശീതളപാനീയം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications