13 കാരിയെ കൂട്ടബലാത്സംഗം ചെയ്ത; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി!! 5 പേർ അറസ്റ്റിൽ
ലഖ്നൗ; ഉത്തർപ്രദേശിലെ സിതാപൂർ ജില്ലയിൽ 13 കാരിയായ കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗ ചെയ്യുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയതായും പോലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.

വീട്ടിലേക്കുള്ള വഴിയിൽ വെച്ച് പെൺകുട്ടിയെ പ്രതികൾ പിടികൂടുകയായിരുന്നു. പിന്നീട് സമീപത്ത ഒഴിഞ്ഞ സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്പി എൽആർ കുമാർ പറഞ്ഞി. രണ്ട് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. മറ്റ് നാല് പേർ ഇതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി.സംഭവം പുറത്ത് പറയരുതെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
അഞ്ച് പേരെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ ഒളിവിലാണ്. പ്രതികളുടെ മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്തായും പോലീസ് പറഞ്ഞു. പോസ്കോ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.












Click it and Unblock the Notifications