കണ്ണ് ചൂഴ്‌ന്നെടുത്തു; നാക്ക് അരിഞ്ഞു... യുപിയില്‍ 13കാരിയെ ബലാല്‍സംഗം ചെയ്ത് ഞെരിച്ചുകൊന്നു
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ 13കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപൂര്‍ ഖേരി ജില്ലയിലാണ് നടുക്കുന്ന സംഭവം. ക്രൂരമായി മര്‍ദ്ദിച്ചാണ് ബലാല്‍സംഗം ചെയ്തതും കൊലപ്പെടുത്തിയതും. ശേഷം മൃതദേഹം കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. യുപിയില്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും നടുക്കുന്ന കൊലപാതകമാണിത്. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴുത്ത് ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിട്ടുണ്ട്. നാക്ക് മുറിച്ച നിലയിലാണ് കണ്ടതെന്നും പെണ്‍കുട്ടിയടെ പിതാവ് പറഞ്ഞു. ലഖ്‌നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ചയാണ് സംഭവം. നേപ്പാള്‍ അതിര്‍ത്തി പ്രദേശത്തെ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയതെന്നും പ്രതികളില്‍ ഒരാളുടെ തോട്ടത്തിലാണ് മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു.
ബലാല്‍സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ബലാല്‍സംഗം, കൊലപാതകം വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ പിതാവ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. എല്ലായിടത്തും തിരഞ്ഞു. ഒടുവില്‍ കരിമ്പ് തോട്ടത്തില്‍ മൃതദേഹം കണ്ടെത്തി. അവളുടെ വസ്ത്രം കൊണ്ടുതന്നെയാണ് കഴുത്ത് ഞെരിച്ചത്. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിക്കുകയും ചെയ്തിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
സംഭവത്തിനെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നു. സംസ്ഥാനത്തിന് നാണക്കേടായ സംഭവമാണിതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. സമാജ്‌വാദി സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് അവര്‍ ചോദിച്ചു. ബിജെപി സര്‍ക്കാരിന് കീഴില്‍ ദളിതുകളെ അടിച്ചമര്‍ത്തുകയാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കുറ്റപ്പെടുത്തി. ഇത് കാട്ടുഭരണമാണ്. നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരല്ല. വീടുകളും സുരക്ഷിതമല്ല. എല്ലായിടത്തും ഭയമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.
കഴിഞ്ഞാഴ്ച യുപിയിലെ ഹാപൂറില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തിരുന്നു. ഈ സംഭവത്തിലെ പ്രതിയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടി ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ... ജഡ്ജി അന്വേഷിക്കണം
അയോധ്യ രാമക്ഷേത്രത്തിന് പിന്തുണ; ടിഎന്‍ പ്രതാപന്റെ പരാതിക്ക് കമല്‍നാഥിന്റെ മറുപടി ഇങ്ങനെ...
യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല
കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍