Get Updates
Get notified of breaking news, exclusive insights, and must-see stories!

13 കാരിയ്ക്ക് അധ്യാപകരുടെ ലൈംഗിക പീഡനം; സംഭവത്തില്‍ പോലീസിനും ബന്ധം!!

നോഖ: 13കാരിയായ ക്യാന്‍സര്‍ ബാധിതയെ അധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ബികാനീറിലെ സ്വകാര്യ സ്‌കൂളിലെ എട്ടോളം അധ്യാപകര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ചുവെന്നതാണ് അധ്യാപകര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതി. സ്‌കൂളിന്റെ പ്രവൃത്തി സമയത്തിന് ശേഷം സ്‌പെഷ്യല്‍ ക്ലാസുണ്ടെന്നുപറഞ്ഞ് തന്നെ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മകള്‍ ഗര്‍ഭം ധരിച്ചിരുന്നുവെന്നും അധ്യാപകര്‍ ഇടപെട്ട് ഗര്‍ഭഛിദ്രം ചെയ്യിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. ഒന്നര വര്‍ഷമായി രക്താര്‍ബുദം സ്ഥിരീകരിച്ച പെണ്‍കുട്ടി ചികിത്സയിലാണ്. 2016ലാണ് താന്‍ സംബവത്തെ കുറിച്ച് അറിയുന്നതെന്നും അധ്യാപകര്‍ തന്നെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ കാണാന്‍ വീടുവിട്ടുപോകാന്‍ സമ്മതിച്ചിട്ടില്ലെന്നും, സമൂഹത്തെ ഭയന്നാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പിതാവ് പറഞ്ഞു.

rape

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് പീഡനം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ലോക്കല്‍ പോലീസിന്റെ പങ്കും അന്വേഷിച്ചുവരുന്നുണ്ട്. പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് തയ്യാറായില്ലെന്നും പോലീസ് സൂപ്രണ്ടിന്റെ ഇടപെടലോടെയാണ് പോലീസ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+