Get Updates
Get notified of breaking news, exclusive insights, and must-see stories!

13 കാരനായ മകനെ കൊണ്ട് 23 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു! പിന്നീട് നടന്നത്

മക്കളുടെ വിവാഹം നടന്നത് കാണണമെന്നത് ഓരോ മാതാപിതാക്കളുടേയും ആഗ്രഹം ആവും. എത്രയൊക്കെ വീരവാദം പറയുന്നവരും തങ്ങളുടെ മക്കള്‍ക്ക് ഒരു കൂട്ടിനെ കണ്ടെത്തുന്ന കാര്യത്തില്‍ ഒരു കോംപ്രമൈസും നടത്താറില്ല. എന്നാല്‍ വാശിപിടിച്ച് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ചാല്‍ എങ്ങനെയിരിക്കും.

അതും പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട്.അമ്മയുടെ ആഗ്രഹിത്തിന് തന്നെക്കാള്‍ പത്ത് വയസ് മുതിര്‍ന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പണി മേടിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശിലുള്ള 13 കാരനും അവന്‍റെ കുടുംബവും. സംഭവം ഇങ്ങനെ

ആന്ധ്രയില്‍

ആന്ധ്രയില്‍

ആന്ധ്രയിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ എന്ന ഗ്രാമത്തിലാണ് വിചിത്രമായ വിവാഹം നടന്നത്. 13 വയസുള്ള മൂത്ത മകനെ കൊണ്ട് രോഗിയായ അമ്മ 23 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്നതായിരുന്നു വരന്‍റെ കുടുംബം. കുടുംബം നോക്കി നടത്താന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ വേണമെന്ന ആഗ്രഹത്തിലായിരുന്നു വിവാഹം കഴിപ്പിച്ചത്.

ഭര്‍ത്താവ് മദ്യപാനി

ഭര്‍ത്താവ് മദ്യപാനി

സ്ത്രീയുടെ ഭര്‍ത്താവ് മുഴുക്കുടിയന്‍ ആയിരുന്നു. കാര്‍ഷിക വൃത്തിയായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. അതുകൊണ്ട് തന്നെ തന്‍റെ മരണ ശേഷം കുട്ടികളെ ആരും സംരക്ഷിക്കില്ലെന്ന ചിന്തയുടെ പുറത്തായിരുന്നു അമ്മ മകനെ വിവാഹത്തിന് നിര്‍ബന്ധിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ എന്ന ഗ്രാമത്തിലാണ് വധു. ഏപ്രില്‍ 23 നായിരുന്നു വിവാഹം.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

എന്നാല്‍ വിവാഹത്തിന്‍റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത് വിവാഹ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. പിന്നാലെ വനിതാ ശിശുക്ഷേമ ഓഫീസറും പോലീസ് സംഘവും വരന്‍റെ വീട്ടിലെത്തിയെങ്കിലും വീട് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.

മുങ്ങി

മുങ്ങി

സംഭവം പുറത്തായതോടെ വരനും വധുവിന്‍റെ വീട്ടുകാരും മുങ്ങി. ഇരുകൂട്ടരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായണ്. ഇരുവരുടേയും വിവാഹത്തിന് നിയമസാധുതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വധുവിന്‍റേയും വരന്‍റേയും വീട്ടുകാര്‍ ഇരുവരേയും അധികൃതരുടെ മുമ്പില്‍ ഹാജരാക്കിയില്ലേങ്കില്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+