അമ്മയുടെ മുമ്പില്‍ വച്ച് വര്‍ഷങ്ങളായി അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു
മുബൈ; അച്ഛന്‍ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ്, അധ്യാപികയ്ക്ക് 13 വയസുകാരിയുടെ കത്ത്. വര്‍ഷങ്ങളായി അച്ഛന്‍ തന്നെ പീഡിപ്പിക്കുകയാണെന്നും, അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒന്നും പ്രതികരിക്കുന്നില്ലന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
തുടര്‍ച്ചയായി ക്ലാസില്‍ വാരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അധ്യാപികയ്ക്ക് നല്‍കിയ ലീവ് ലെറ്ററിലാണ് പെണ്‍ക്കുട്ടി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അധ്യാപിക പോലീസില്‍ പരാതി നല്‍കി.

പെണ്‍ക്കുട്ടിയുടെ പിതാവ് പഴക്കച്ചവടക്കാരനാണെന്നും ഏഴ് വയസുള്ളപ്പോള്‍ മുതല്‍ കുട്ടിയെ ഇയാള്‍ അമ്മയുടെ മുമ്പില്‍ വച്ച് പീഡിപ്പിക്കുകയാണെന്നും, എന്നാല്‍ ഇന്നു വരെ കുട്ടിയുടെ അമ്മ തടയാന്‍ ശ്രമിച്ചിട്ടില്ലന്നും പോലീസ് പറയുന്നു. ഒരു സഹോദരിയും നാല് സഹോദരന്മാരുമാണ് കുട്ടിക്കുള്ളത്. ഇവര്‍ വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു സംഭവം.
കുട്ടി പലതവണ അയല്‍വാസികളോട് പരാതി പറഞ്ഞെങ്കിലും, പോലീസില്‍ പരാതി നല്‍കാനാണ് അവര്‍ പറഞ്ഞത്. അതേസമയം പീഡനത്തെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് പോലീസിനോട് കുട്ടിയുടെ അമ്മ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications