കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വ കുറവ്, 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി!
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അശ്രദ്ധ കുറവു കാരണം രാജ്യത്തെ 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി.
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അശ്രദ്ധ കുറവു കാരണം രാജ്യത്തെ 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി തിങ്കളാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.
രണ്ട് മാസമായി കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളിലെ വിവരങ്ങളുടെ സുരക്ഷരീതികള്‍ മോശമായതാണ് വിവരങ്ങള്‍ പുറത്താകാന്‍ കാരണമായത്. കേന്ദ്ര സര്‍ക്കാരിന്റെയും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള നാല് വെബ്‌സൈറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ പുറത്തായത്.

പത്തു കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തൊഴിലുറപ്പ് പദ്ധതികളുടെ വെബ്‌സൈറ്റികളിലൂടെയും വിവരങ്ങള്‍ പുറത്ത് വന്നതയാണ് അറിയുന്നത്. ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ രണ്ട് വെബ്‌സൈറ്റികളിൂടെയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.
ആധാര്‍ നമ്പര്‍, ജാതി, മതം, ഫോട്ടോ, ബാങ്ക് അക്കൗണ്ട് എന്നിവയാണ് സൈറ്റില്‍ ആര്‍ക്കും നോക്കിയാലും ലഭ്യമാകുന്ന വിധത്തില്‍ പുറത്തായി കിടന്നത്. ചില സൈറ്റുകളില്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.












Click it and Unblock the Notifications