ബെംഗളൂരുവിനെ വിറപ്പിച്ച് പുലി, 135 സ്കൂളുകള്‍ അടച്ചു!
ബെംഗളൂരു: നഗരത്തിലേക്ക് കടന്ന മൂന്ന് പുലികള്‍ ബെംഗളൂരുവിനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. പുലിയെ പേടിച്ച് ബെംഗളൂരു നഗരത്തിലിറങ്ങി നടക്കാന്‍ തന്നെ ആളുകള്‍ ഭയക്കുന്നു. പുലിയെങ്ങാനും പുറകില്‍ നിന്നു വന്നാലോ. തിരക്കേറിയ നഗരത്തില്‍ പുലിയിറങ്ങിയാലുണ്ടാകുന്ന പൂരം അറിയില്ലേ. രണ്ടു ദിവസം മുന്‍പ് ഇറങ്ങിയ പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ബെംഗളൂരുവിന്റെ സുരക്ഷയെ കണക്കിലെടുത്ത് 135 സ്കൂളുകളാണ് അടച്ചു പൂട്ടേണ്ടി വന്നത്. വൈറ്റ്ഫീല്‍ഡിന് സമീപം ഒരു തൊഴിലാളി മറ്റൊരു പുലിയെ കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ബെംഗളൂരുവില്‍ ഇപ്പോള്‍ മൂന്ന് പുലികളുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിക്കായുള്ള തിരച്ചിലിലാണ്. വര്‍ത്തൂര്‍, ഇമ്മാഡിഹള്ളി, ദോഡക്കനെല്ലി, മാറത്തഹള്ളി തുടങ്ങിയിടങ്ങളിലെ സ്കൂളുകളാണ് പൂട്ടിയത്.

പുലി ഭീതിയില്‍
ബെംഗളൂരു നഗരം ഇപ്പോള്‍ പുലി ഭീതിയിലാണ്. നഗരത്തിലേക്ക് കടന്ന മൂന്ന് പുലികളെയും വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല.

സ്കൂളുകള്‍ അടച്ചു
പുലിയെ പേടിച്ചും സുരക്ഷ കണക്കിലെടുത്തും ബെംഗളൂരുവിലെ 135 സ്കൂളുകള്‍ അടച്ചിട്ടു.

കുട്ടികളുടെ സുരക്ഷ
കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് സ്കൂളില്‍ വരേണ്ടെന്ന് പറഞ്ഞെങ്കിലും അധ്യാപകരോട് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ട്.

ആക്രമണങ്ങള്‍
ഇതിനോടകം ആളുകളെ പുലി ഉപദ്രവിച്ചു കഴിഞ്ഞു. യൂക്കാലിപ്സ് തോട്ടത്തില്‍ ഒരു തെരുവ് നായയെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തി.
പുലി ആക്രമണം
പുലിയെ പിടിക്കാനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് ഒറ്റമൂലി വരുന്നു; എംജി റോഡ് നവീകരിക്കുന്നു, ബ്ലാക്ക് ടോപ്പിംഗ് രാത്രി മാത്രം! -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
എല്ലാവരും ശ്രദ്ധിക്കുക; പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന ഉടൻ! -
ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും












Click it and Unblock the Notifications