കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിനെ വിറപ്പിച്ച് പുലി, 135 സ്‌കൂളുകള്‍ അടച്ചു!

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: നഗരത്തിലേക്ക് കടന്ന മൂന്ന് പുലികള്‍ ബെംഗളൂരുവിനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. പുലിയെ പേടിച്ച് ബെംഗളൂരു നഗരത്തിലിറങ്ങി നടക്കാന്‍ തന്നെ ആളുകള്‍ ഭയക്കുന്നു. പുലിയെങ്ങാനും പുറകില്‍ നിന്നു വന്നാലോ. തിരക്കേറിയ നഗരത്തില്‍ പുലിയിറങ്ങിയാലുണ്ടാകുന്ന പൂരം അറിയില്ലേ. രണ്ടു ദിവസം മുന്‍പ് ഇറങ്ങിയ പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ബെംഗളൂരു നഗരത്തില്‍ വീണ്ടും പുലി... ഇത്തവണ രണ്ടെണ്ണം? അതീവ ജാഗ്രതബെംഗളൂരു നഗരത്തില്‍ വീണ്ടും പുലി... ഇത്തവണ രണ്ടെണ്ണം? അതീവ ജാഗ്രത

ബെംഗളൂരുവിന്റെ സുരക്ഷയെ കണക്കിലെടുത്ത് 135 സ്‌കൂളുകളാണ് അടച്ചു പൂട്ടേണ്ടി വന്നത്. വൈറ്റ്ഫീല്‍ഡിന് സമീപം ഒരു തൊഴിലാളി മറ്റൊരു പുലിയെ കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ബെംഗളൂരുവില്‍ ഇപ്പോള്‍ മൂന്ന് പുലികളുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിക്കായുള്ള തിരച്ചിലിലാണ്. വര്‍ത്തൂര്‍, ഇമ്മാഡിഹള്ളി, ദോഡക്കനെല്ലി, മാറത്തഹള്ളി തുടങ്ങിയിടങ്ങളിലെ സ്‌കൂളുകളാണ് പൂട്ടിയത്.

പുലി ഭീതിയില്‍

പുലി ഭീതിയില്‍

ബെംഗളൂരു നഗരം ഇപ്പോള്‍ പുലി ഭീതിയിലാണ്. നഗരത്തിലേക്ക് കടന്ന മൂന്ന് പുലികളെയും വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല.

സ്‌കൂളുകള്‍ അടച്ചു

സ്‌കൂളുകള്‍ അടച്ചു

പുലിയെ പേടിച്ചും സുരക്ഷ കണക്കിലെടുത്തും ബെംഗളൂരുവിലെ 135 സ്‌കൂളുകള്‍ അടച്ചിട്ടു.

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌കൂളില്‍ വരേണ്ടെന്ന് പറഞ്ഞെങ്കിലും അധ്യാപകരോട് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ട്.

ആക്രമണങ്ങള്‍

ആക്രമണങ്ങള്‍

ഇതിനോടകം ആളുകളെ പുലി ഉപദ്രവിച്ചു കഴിഞ്ഞു. യൂക്കാലിപ്‌സ് തോട്ടത്തില്‍ ഒരു തെരുവ് നായയെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തി.

പുലി ആക്രമണം

പുലിയെ പിടിക്കാനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
The leopard scare has led to almost 135 schools in Bengaluru remaining closed. After a leopard was spotted at the Nallurahalli area Whitefield in Bengaluru there has been immense panic which has led to schools in the area being closed down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X