കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇനിയും കണ്ടെത്താന്‍ ഉള്ളവരെ സര്‍ക്കാര്‍ മരിച്ചതായി പ്രഖ്യാപിച്ചത്. 60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്.

ബി ജെ പി സി പി എം രഹസ്യധാരണ;ലാവ്‌ലിന്‍ കേസ്‌ വീണ്ടും മാറ്റിയതില്‍ വിമര്‍ശനവുമായി മുല്ലപ്പള്ളിബി ജെ പി സി പി എം രഹസ്യധാരണ;ലാവ്‌ലിന്‍ കേസ്‌ വീണ്ടും മാറ്റിയതില്‍ വിമര്‍ശനവുമായി മുല്ലപ്പള്ളി

സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി എന്നിവര്‍ക്കൊപ്പം ലോക്കല്‍ പൊലീസും അര്‍ദ്ധസൈനികരും കഴിഞ്ഞ മൂന്നാഴ്ചയോളമായി തിരച്ചില്‍ തുടരുകയായിരുന്നു. ഫെബ്രുവരി ഏഴിനുണ്ടായ അപ്രതീക്ഷി പ്രളയത്തില്‍ 170 ലേറെ പേരെയാണ് കാണാതായത്. നന്ദദേവിയിലെ മഞ്ഞുമല ഇടിഞ്ഞതാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്. രണ്ട് വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒലിച്ചുപോയിരുന്നു. എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതികളാണ് തകര്‍ന്നത്.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

escue-operations

ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. അതേസമയം പ്രളയത്തിന് കാരണം സര്‍ക്കാറിന്‍റെ അശാസ്ത്രീയ പദ്ധതികളാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഋഷി​ഗം​ഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികളായിരുന്നു സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്.

Recommended Video

cmsvideo
New mutant strain virus in india

കറുപ്പഴകിൽ ശ്രീമുഖി- ചിത്രങ്ങൾ കാണാം

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വൻ കുതിപ്പ്, സൂറത്തിൽ കോൺഗ്രസിനെ ഞെട്ടിച്ച് ആപ്പ്ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വൻ കുതിപ്പ്, സൂറത്തിൽ കോൺഗ്രസിനെ ഞെട്ടിച്ച് ആപ്പ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഇന്ത്യയിലേക്ക്? ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും, മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ചചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഇന്ത്യയിലേക്ക്? ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും, മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച

English summary
136 missing cases in utharakhand glacier burst have been declared deadച്ചു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X