13 വയസുകാരിയെ ഒമ്പത് പേര് ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു; ഏഴ് പേര് അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരപീഡനത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ഉമാരി ജില്ലയിലാണ് സംഭവം. പതിമൂന്നുകാരിയെ ഒന്‍പത് പേരടങ്ങുന്ന സംഘം തട്ടക്കൊണ്ട് പോവുകയായിരുന്നു. അഞ്ച് ദിവസത്തോളമാണ് സംഘത്തിന്റെ കൂട്ടബലാല്‍സംഗത്തിന് പെണ്‍കുട്ട് ഇരയായതെന്ന് പൊലീസ് ദേശീയ മാധ്യമമായ എന്‍ഡി ടിവിയോട് വിശദമാക്കുന്നു. സംഭത്തില്‍ ഏഴുപേര്‍ ഇതിനോടകം അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാന് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സമ്മാന്‍ എന്ന പേരില്‍ ബോധവല്കരണ പരിപാടി നടത്തുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.
ജനുവരി 4നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. പെണ്‍കുട്ടിക്ക് പരിചയമുള്ള ഒരു യുവാവായിരുന്നു ഇതിന് പിന്നില്‍. ഇയാളും ആറ് സുഹൃത്തുക്കളുമാണ് പെണ്‍കുട്ടിയെ അന്ന് കുട്ട ബലാല്‍സംഘം ചെയ്തത്. രണ്ട് ദിവസത്തോളം ഈ പീഡനം നീണ്ടുവെന്ന് പൊലീസ് പറയുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
വിട്ടയച്ച പെണ്‍കുട്ടിയെ ജനുവരി 11ന് ലീണ്ടും സംഘം തട്ടിക്കൊണ്ടുപോയി. കാട്ടിലും വഴിയരികിലെ ഒരു തട്ടുകടയിയും പെണ്‍കുട്ടിയെ കെട്ടിയിട്ടു. നേരത്തെ ബലാല് സംഘം ചെയ്ത സംഘത്തിലെ ഒരാള്‍ തന്നെയായിരുന്നു രണ്ടാമതും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയെ 2 ട്രക്ക് ഡ്രൈവര്‍മാരും ബലാല്‍സംഘം ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച്ച അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ വീട്ടുകാര്‍ വിവരങ്ങള്‍ അറിഞ്ഞതോടെയാണ് ദിവസങ്ങളോളം നിണ്ടു നിന്ന ക്രൂരത പുറത്തു വരുന്നത്.
ജനുവരി 9ന് സിദ്ധി ജില്ലയില്‍ നാല്‍പ്പത്തിയെട്ടുകാരിയായ വനിതയെ അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു. ബലാല്‍സംഘത്തിന് ശേഷം വനിതയുടെ സ്വാകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് തള്ളിക്കയറ്റിയത് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജനുവരി 11 ഖാണ്ട്വ ജില്ലയില്‍ പതിമൂന്നകാരി ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയിരുന്നു. ജഡനുവരി 12 ഉജ്ജ്വയിനില്‍ വനിതയെ ഊര്ത്താവും ഭര്‍തൃ പിതാവും ചേര്‍ന്ന് ആക്രമിച്ചിരുന്നു. കൂര്‍ത്ത ആയുധമുപയോഗിച്ച് യുവതിയുടെ മൂക്ക് ഇവര്‍ മുറിച്ചിരുന്നു.