കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടിക്രമം പാലിച്ചില്ലെന്നു ചൂണ്ടികാട്ടി ദില്ലി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചു

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. നിയമ ഭേദഗതി കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബില്ല് തിരിച്ചയച്ചത്. ബില്‍ നിയമസഭ പാസാക്കിയതിനു ശേഷം ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അനുമതിയോടെ കേന്ദ്രത്തിനയച്ച് പ്രസിഡന്റിന്റെ അംഗീകാരം നേടണമെന്നാണ് ചട്ടം. ലോക്പാല്‍ , സി ആര്‍ പി സി, വിദ്യാഭ്യാസ ബില്ലുകളടക്കമുളളവയാണ് തിരിച്ചയച്ചത്.

കെജ്രിവാളിന് ട്വിറ്ററില്‍ മാരക ട്രോളുകള്‍.. രാജിവെക്കുമോ ദില്ലി മുഖ്യമന്ത്രി?കെജ്രിവാളിന് ട്വിറ്ററില്‍ മാരക ട്രോളുകള്‍.. രാജിവെക്കുമോ ദില്ലി മുഖ്യമന്ത്രി?

ബില്ലുകള്‍ തിരിച്ചയച്ച കേന്ദ്രനടപടിയില്‍ മുഖ്യമന്ത്രി കെജ്രിവാള്‍ പ്രതിഷേധിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പത്തു തവണയെങ്കിലും ബില്ല് അയച്ചിരുന്നെങ്കിലും കേന്ദ്രം മടക്കി അയക്കുകയായിരുന്നെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അനാവശ്യമായി ദില്ലി ഭരണത്തില്‍ ഇടപെടുന്നെന്ന ആരോപണം കെജ്രിവാള്‍ നേരത്തേ ഉയര്‍ത്തിയിരുന്നു. ദില്ലിയിലെ ജനങ്ങളോട് പ്രധാനമന്ത്രി അല്പം കരുണകാണിക്കണമെന്നും കെജ്രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

kejriwal-25-

ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ വാര്‍ത്താ സമ്മേളനത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെജ്രിവാളിന്റെ ഐഐടി അഡ്മിഷന്‍ കുറുക്കുവഴിയിലൂടെയോ, വിവാദം കൊഴുക്കുന്നു!കെജ്രിവാളിന്റെ ഐഐടി അഡ്മിഷന്‍ കുറുക്കുവഴിയിലൂടെയോ, വിവാദം കൊഴുക്കുന്നു!

English summary
All 14 bills sent by the Arvind Kejriwal government in the past year have been returned by the Centre, in an escalation of unrelenting hostilities between the two.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X