Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ 14 മരണം; വ്യാപകമായ നാശനഷ്ടങ്ങള്‍, നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷം

ചെന്നൈ: തമിഴ്നാട്ടിലുടനീളം പെയ്ത മഴയില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുമാര്‍ ജയന്ത് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലും നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കനത്ത മഴയും ശക്തമായ കാറ്റും കാരണം ചെന്നൈ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകളോളം നിലച്ചിരിക്കതുകയാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറ് വരെ വിമാനങ്ങളുടെ ലാന്‍ഡിംഗ് നിര്‍ത്തിവച്ചിരുന്നു.

മഴയില്‍ കനത്ത നാശനഷ്ടമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായിരിക്കുന്നത്. 100ലധികം മരങ്ങള്‍ കടപുഴകി വീണത് നിത്യേനയുള്ള യാത്രക്കാക്ക് ബുദ്ധിമുട്ടുണ്ടാക്കി. 13 ഓളം സബ് വേകളാണ് വെള്ളം കയറി അടഞ്ഞിരിക്കുന്നത്. സെന്റ് ജോര്‍ജ്ജ് ഏരിയയ്ക്ക് സമീപം നിന്ന് തെക്ക് ഫോര്‍ഷോര്‍ എസ്റ്റേറ്റ് വരെ നീണ്ടുനില്‍ക്കുന്ന മറീന ബീച്ച് തുടര്‍ച്ചയായ മഴയില്‍ വെള്ളത്തിനടിയിലായി. ചെമ്പരമ്പാക്കം, റെഡ്ഹില്‍സ്, ചോളവാരം, പൂണ്ടി, വീരാണം എന്നിവിടങ്ങളിലെ ജലസംഭരണികള്‍ പരമാവധി ശേഷിയിലെത്തി.

rain

അതേസമയം, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പുതുക്കോട്ട, സേലം, രാമനാഥപുരം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദക്ഷിണ ചെന്നൈയിലേക്ക് പ്രത്യേക സംഘത്തെ എത്തിച്ചിട്ടുണ്ട്. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം 150 ഓളം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തമിഴ്നാട്ടിലേക്ക് നീങ്ങിയതാണ് മഴയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിട്ടുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരുകയും വടക്കന്‍ തമിഴ്നാടിനും തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും ഇടയിലുള്ള ചെന്നൈയ്ക്ക് ചുറ്റുമുള്ള പ്രദേശം വ്യാഴാഴ്ച വൈകുന്നേരത്തോടെ മറികടക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അതേസമയം, നവംബര്‍ 11 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്ന് ജാഗ്രത നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    Landslide in Pathanamthitta again | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+