Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോട്ടില്ലെന്ന് കര്‍ണാടക വിമതര്‍; സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയില്‍, അയോഗ്യത നീക്കണം

ദില്ലി: കര്‍ണാടക രാഷ്ട്രീയം ദേശീയ തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച 14 വിമതര്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കര്‍ തങ്ങളെ അയോഗ്യരാക്കിയത് നിയമ ലംഘനമാണെന്നാണ് അവരുടെ വാദം. ജെഡിഎസ് വിമത നേതാവ് എഎച്ച് വിശ്വനാഥ് കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞാഴ്ച സൂചിപ്പിച്ചിരുന്നു. കര്‍ണാടകത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കെയാണ് വിമതര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് വിമതര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച 14 വിമതരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മൊത്തം 17 വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 2023 വരെ അയോഗ്യര്‍

2023 വരെ അയോഗ്യര്‍

11 കോണ്‍ഗ്രസ് അംഗങ്ങളെയും മൂന്ന് ജെഡിഎസ് അംഗങ്ങളെയുമാണ് സ്പീക്കര്‍ കഴിഞ്ഞ ഞായറാഴ്ച അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് സ്പീക്കറുടെ നടപടി. ഇതോടെ ഈ നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്ന 2023 വരെ വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. ഈ പ്രതിസന്ധി നീക്കുകയാണ് വിമതരുടെ ലക്ഷ്യം.

ആദ്യം മൂന്നുപേര്‍

ആദ്യം മൂന്നുപേര്‍

നേരത്തെ മൂന്ന് വിമതരെ അയോഗ്യരാക്കിയിരുന്നു. രണ്ടു കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു സ്വതന്ത്രനെയുമാണ് നേരത്തെ അയോഗ്യരാക്കിയത്. സ്വതന്ത്രന്‍ ആര്‍ ശങ്കര്‍ കോണ്‍ഗ്രസുകാരനാണ് എന്നാണ് സ്പീക്കര്‍ പറഞ്ഞത്. ഇദ്ദേഹത്തിന്റെ പാര്‍ട്ടി നേരത്തെ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നുവെന്നു കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കോണ്‍ഗ്രസ് നേതൃത്വം സ്പീക്കര്‍ക്ക് നല്‍കിയിരുന്നു.

സര്‍ക്കാര്‍ മാറ്റം ഇങ്ങനെ

സര്‍ക്കാര്‍ മാറ്റം ഇങ്ങനെ

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടിയ വേളയില്‍ കോണ്‍ഗ്രസും ജെഡിഎസ്സും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് ദിവസം സഭയില്‍ നിര്‍ബന്ധമായും എത്താനും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുമാണ് വിപ്പ് നല്‍കിയത്. എന്നാല്‍ വിമതര്‍ വന്നില്ല. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ചെയ്തു. തുടര്‍ന്നാണ് സ്പീക്കര്‍ കടുത്ത നടപടി സ്വീകരിച്ചത്.

 ബിജെപിക്ക് 106

ബിജെപിക്ക് 106

വിമതരായ എംഎല്‍എമാര്‍ രാജിവച്ചതോടെ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഇവര്‍ രാജി പ്രഖ്യാപിച്ച മുംബൈയിലേക്ക്് പോയി. സഭയിലെ വോട്ടെടുപ്പ് ദിവസം തിരിച്ചുവന്നതുമില്ല. യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസം നേടിയതോടെയാണ് വിമതര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുണ്ട്. കൂടാതെ ഒരു സ്വതന്ത്രനും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+