Get Updates
Get notified of breaking news, exclusive insights, and must-see stories!

14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവിക സേന: രണ്ട് ബോട്ടും പിടിച്ചെടുത്തു

ചെന്നൈ: 14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവിക സേന. അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖ (ഐ‌എം‌ബി‌എൽ) ലംഘിച്ചുവെന്നാരോപിച്ചാണ് രാമേശ്വരം, തങ്കച്ചിമഠം എന്നിവിടങ്ങളില്‍ നിന്നായി മീന്‍ പിടുത്തത്തിനായി പുറപ്പെട്ടവർക്കെതിരായ ശ്രീലങ്കന്‍ നടപടി. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റ് ചെയ്തവരെ നിയമനടപടികൾക്കായി ശ്രീലങ്കയിലേക്ക് കൊണ്ടുപോയി. അടുത്തിടെ ശ്രീലങ്കയുടെ ഭാഗത്ത് നിന്നും ഇത്തരം നടപടകള്‍ നിരന്തരം ആവർത്തിക്കുകയാണെന്നാണ് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന-കേന്ദ്ര സക്കാറുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ വലിയ പ്രതിഷേധ പരിപാടികളും അടുത്തിടെ നടത്തിയിരുന്നു.

srilanka-boat-

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്നതിനെ രാമേശ്വരത്തെ മത്സ്യത്തൊഴിലാളി സംഘടന ശക്തമായ രീതിയില്‍ അപലപിക്കുകയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിലവിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രീലങ്കയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ശനിയാഴ്ച രാമേശ്വരത്ത് നിന്ന് 470 ഓളം ബോട്ടുകളാണ് ഐ എം ബി എല്ലിന് സമീപം മത്സ്യബന്ധനം നടത്താനായി പുറപ്പെട്ടതെന്നാണ് ഫിഷറീസ് വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതോടെ, ശ്രീലങ്കൻ നാവികസേനയുടെ പട്രോളിംഗ് യൂണിറ്റ് എത്തി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവരെ കൂടുതൽ നിയമനടപടികൾക്കായി മാന്നാർ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൈമാറാനും സാധ്യതയുണ്ട്.

തങ്കച്ചിമഠം സ്വദേശിയായ എ ജോൺ ബോസിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ബോട്ടിൽ രാമേശ്വരം, പാമ്പൻ എന്നിവിടങ്ങളിൽ നിന്നുള്ള 11 പേരാണുണ്ടായിരുന്നത്. തങ്കച്ചിമഠം സ്വദേശി തന്നെയായ എസ് സുധന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ബോട്ടിൽ അതേ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പേരും ഉണ്ടായിരുന്നു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുമുണ്ട്.

ഫെബ്രുവരി 3 ന്, അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖ (IMBL) ലംഘിച്ചുവെന്നാരോപിച്ച് രാമനാഥപുരത്തെ മണ്ഡപം പ്രദേശത്തുനിന്ന് 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വഹിച്ചുള്ള ഒരു ബോട്ടും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തിരുന്നു. നിയമനടപടികൾക്കായി ഈ മത്സ്യത്തൊഴിലാളികളെ മാന്നാർ തുറമുഖത്തേക്ക് മാറ്റുകയും ചെയ്തു. ജനുവരി 26 നും ശ്രീലങ്കൻ ജലാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് നാവികസേന മൂന്ന് ഇന്ത്യൻ യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും രാമനാഥപുരം ജില്ലയിൽ നിന്നുള്ള 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജനുവരി 28 ന് ഡെൽഫ്റ്റ് ദ്വീപിനടുത്ത് ശ്രീലങ്കൻ നാവികസേനയുടെ ഭാഗത്ത് നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവയ്പ്പുമുണ്ടായി. വെടിവയ്പ്പിൽ അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ വിഷയം ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ നയതന്ത്ര പ്രതികരണത്തിനും കാരണമായി. വിദേശകാര്യ മന്ത്രാലയം ശ്രീലങ്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+