രാജേന്ദ്രകുമാറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതില്‍ മദ്യ കുപ്പികളും!
ദില്ലി: പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തതിന്റെ മുഴുവന്‍ റിപ്പോര്‍ട്ടും പുറത്തു വിട്ടു. ചൊവ്വാഴ്ച നടന്ന റെയ്ഡില്‍ മൂന്ന് ലക്ഷം രൂപ മൂലമുള്ള വിദേശപണവും 2.4 രൂപയും പിടിച്ചെടുത്തതായാണ് സിബിഐ പറഞ്ഞത്.
പിടിച്ചെടുത്തതില്‍ 14 മദ്യകുപ്പികളും ഉണ്ടായിരുന്നതായി ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് വന്നത്. ഈ കേസ് കൂടി രാജേന്ദ്രകുമാറിന്റെ പേരില്‍ ചാര്‍ജ് ചെയ്യുമെന്ന് സിബിഐ പറഞ്ഞു.

ക്രിമിനല്‍ ഗൂഢാലോചന, ദുര്‍ഭരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ചൊവ്വാഴ്ച ചാര്‍ജ് ചെയ്തത്. മദ്യ കുപ്പികള്‍ പിടിച്ചെടുത്തത് എക്‌സൈസ് വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജേന്ദ്രകുമാറിന്റെ 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് സിബിഐ സീല്‍ ചെയ്തു. സിബിഐ കണ്ടെടുത്ത തെളിവുകള്‍ ശക്തമല്ലെന്നാണ് എഎപി പാര്‍ട്ടിയുടെ വാദം. 29 വര്‍ഷമായി ജോലിയില്‍ ഇരിക്കുന്ന വ്യക്തിയില്‍ നിന്നും 28 ലക്ഷം രൂപ പിടിച്ചെടുത്തു എന്ന് പറയുന്നതില്‍ എന്ത് അഴിമതിയാണ് കണ്ടെത്താന്‍ സാധിക്കുന്നതെന്നും ചോദിച്ചു.












Click it and Unblock the Notifications