തിമിര ശസ്ത്രക്രിയ നടത്തിയ 14 പേരുടെ കാഴ്ച നഷ്ടപ്പെട്ടു
മുംബൈ: തിമിര ശസ്ത്രക്രിയ നടത്തിയ 14 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്ടട്രയിലെ വാഷിം ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയരായ 22 പേരില്‍ 14പേരുടെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം കണ്ണില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നതായി രോഗികള്‍ പറയുന്നു. മുംബൈയിലെ സര്‍ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടതായി അറിയുന്നത്.
വിവിധ ഘട്ടങ്ങളിലായാണ് ആശുപത്രിയില്‍ ശസ്ര്തക്രിയ നടത്തിയത്. ഇവരില്‍ പലരും ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുളളില്‍ കാഴ്ചയ്ക്ക് തകരാറ് സംഭവച്ചിതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗികളുടെ പരാതി പരിഗണിക്കാനോ ചികിത്സയ്ക്ക് വിധേയരാക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വാര്‍ത്ത പുറത്തു വിടാതെ വീണ്ടും ശസ്ത്രക്രിയ തുടരുകയായിരുന്നു. ആശുപത്രിയില്‍ ഉപയോഗിച്ച സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ബാക്ടീരിയ വിമുക്തമല്ലാത്ത കാരണമാണ് കണ്ണില്‍ അണുബാധയുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

തിമിര ശസ്ത്രക്രിയ
വെള്ളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് വാഷിം ജില്ലയിലെ രോഗികള്‍ ഉണ്ടായത്. വാര്‍ധിക്യത്തില്‍ കണ്ണില്‍ ബാധിച്ച തിമിരത്തെ നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ പോകുമ്പോള്‍ കാഴ്ച നഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചു കാണില്ല.

കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടു
ശസ്ത്രക്രിയക്കു കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ കണ്ണില്‍ വേദന അനുഭവപ്പെടുകയാണ് ആദ്യം ഉണ്ടായത്. പിന്നീട് കാഴ്ച ഒട്ടും ഇല്ലാത്ത അവസ്ഥയിലേക്ക് മാറുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ആദ്യഘട്ടത്തില്‍ ശസ്ത്രക്രിയ നടത്തിയ രോഗികളില്‍ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടും ആശുപത്രി അധികൃതരില്‍ നിന്നും വേണ്ടത്ര നടപടികള്‍ ഉണ്ടായില്ല.

സര്‍ജിക്കല്‍ ഉപകരണങ്ങളിലെ അണുബാധ
ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഉപകരണങ്ങളില്‍ ബാക്ടീരിയ ബാധയുള്ളതിനാലാണ് കണ്ണില്‍ അണുബാധയുണ്ടായതെന്ന് മുംബൈയിലെ സര്‍ ജെജെ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

കാഴ്ച തിരിച്ചു കിട്ടുമായിരുന്നു
കണ്ണില്‍ അണുബാധയാണെന്ന് തിരിച്ചറിയാതെ പോയതാണ് കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമായത്. ശസ്ത്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന വേദനയാണെന്ന് പലരും കരുതി.

മൂന്ന് രോഗികള്‍ക്ക് കാഴ്ച തിരിച്ചു കിട്ടി
സര്‍ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികളുടെ കാഴ്ച ചികിത്സയിലൂടെ തിരിച്ചു കിട്ടി.

പ്രതിഷേധം ശക്തം
ആശുപത്രിലെ വീഴ്ച പുറംലോകം അറിഞ്ഞു തുടങ്ങിയത് ഇപ്പോഴാണ്. അന്വേഷണത്തിന്റെ ഭാഗമായി ആസുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തിലെ മൂന്ന് ജീവനക്കാരെ പിരിച്ചു വിട്ടു.

ജില്ലാ ആശുപത്രികളിലെ വീഴ്ച
ജില്ലാ ആശിപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നത് നിര്‍ധന കുടുംബത്തിലെ രോഗികളാണ്. ഇത്തരത്തിലുള്ള വീഴ്ചകള്‍ ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്തു നിന്നും സംഭവിക്കുന്നത് പരിശോധിക്കേണ്ടതാണ്.












Click it and Unblock the Notifications