കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; യുപിയില്‍ കൊല്ലപ്പെട്ട 16 പേരില്‍ 14 പേര്‍ക്കും വെടിയേറ്റു

  • By S Swetha
Google Oneindia Malayalam News

ലഖ്‌നൊ: മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതിക്കെതിരായി ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട 16 പേരില്‍ 14 പേര്‍ക്കും വെടിയേറ്റതായി റിപ്പോര്‍ട്ട്. 8 ജില്ലകളില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിറോസാബാദില്‍ നിന്നുള്ള മുപ്പത്തിയഞ്ചുകാരനായ റാഷിദ് തലയ്ക്ക് പരിക്കേറ്റതിനാലാണ് മരിച്ചത്. വാരാണസിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിയുതിര്‍ത്തതോടെയാണ് എട്ടു വയസ്സുകാരനായ മുഹമ്മദ് സാഗീര്‍ കൊല്ലപ്പെടുന്നത്.

പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കേണ്ടതില്ലെന്ന് ബിജെപി മുഖ്യമന്ത്രിയും; എതിര്‍പ്പുകള്‍ ശക്തമാവുന്നുപൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കേണ്ടതില്ലെന്ന് ബിജെപി മുഖ്യമന്ത്രിയും; എതിര്‍പ്പുകള്‍ ശക്തമാവുന്നു

പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ലഖ്നൗവിലെ മുഹമ്മദ് വക്കീല്‍ (32), കാണ്‍പൂരിലെ അഫ്താബ് ആലം (22), മുഹമ്മദ് സെയ്ഫ് (25), ബിജ്നോറില്‍ നിന്നുള്ള അനസ് (21), സുലെമാന്‍ (35), സാംബാലില്‍ നിന്നുള്ള ബിലാല്‍ (24), മുഹമ്മദ് ഷെഹ്റോസ് (23), മീററ്റില്‍ നിന്നുള്ള ജഹീര്‍ (33), മൊഹ്സിന്‍ (28), ഫിറോസാബാദില്‍ നിന്നുള്ള ആസിഫ് (20), ആരിഫ് (20); ഫിറോസാബാദിലെ നബി ജഹാന്‍ (24), റാംപൂരിലെ ഫൈസ് ഖാന്‍ (24) എന്നിവര്‍ക്ക് വെടിയുണ്ടയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാണ്‍പൂരില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ 28കാരനായ എച്ച്‌ഐവി ബാധിതന് വെടിയേറ്റ് പരിക്കേറ്റതായി പോലീസ് പറഞ്ഞു. 15 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങളും പറയുന്നു.

 പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അറിയാം

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അറിയാം

ഉത്തർപ്രദേശിൽ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ഫായിസിന് അടിവയറ്റിലാണ് വെടിയേറ്റതെന്ന് സഹോദരന്‍ ഫറാസ് ഖാന്‍ പറയുന്നു. സംഭവത്തിന് ഒരു ഡസനിലധികം ദൃക്സാക്ഷികളുണ്ട്. മുന്നില്‍ നിന്ന് വെടിവയ്ക്കാന്‍ ആര്‍ക്കാണ് സാധിക്കുകയെന്ന് പൊലീസിന് നന്നായി അറിയാം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ പോലീസ് വെടിവയ്പിലാണോ സഹോദരന്‍ മരിച്ചതെന്ന് സ്ഥിരീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതിഷേധക്കാരില്‍ നിന്നുള്ള വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി ഐജി പ്രവീണ്‍ കുമാര്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ടുകള്‍ ജില്ലകളില്‍ നിന്ന് തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണം വെടിയേറ്റതുകൊണ്ടോ?

മരണം വെടിയേറ്റതുകൊണ്ടോ?


വെടിയുണ്ടയില്‍ നിന്നുള്ള പരിക്ക് മൂലമാണ് മരണമെന്ന് ദൗലത്ഗഞ്ച് നിവാസിയായ വക്കീലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി ലഖ്‌നൗവിലെ പൊലീസ് വക്താവ് പറഞ്ഞു. വെടിയുണ്ടയേറ്റ ഭാഗം കറുത്തിരിക്കുന്നതായും അതിനാല്‍ വളരെ അടുത്ത് നിന്നാണ് വെടിയേറ്റതെന്ന് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായ്ബസ്തിയിലെ പള്ളിക്ക് സമീപം നടന്ന അക്രമത്തിനിടെ വെടിയേറ്റാണ് അഫ്താബും സെയ്ഫും മരിച്ചതെന്ന് കാണ്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ മനോജ് കുമാര്‍ ഗുപ്ത സ്ഥിരീകരിച്ചു. അതേസമയം പൊലീസാണ് വെടിവെച്ചതെന്ന് അഫ്താബ് പറഞ്ഞതായി സഹോദരന്‍ മുഹമ്മദ് റിസ്വാന്‍ പറഞ്ഞു. മാത്രമല്ല പൊലീസ് വെടിവെച്ചതായി ദൃക്‌സാക്ഷികളും പറയുന്നു.

 പ്രതിഷേധം അക്രമത്തിൽ കലാശിച്ചു

പ്രതിഷേധം അക്രമത്തിൽ കലാശിച്ചു

നഹ്തൂര്‍ പ്രദേശത്ത് ഏറ്റുമുട്ടലിനിടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് അനസും സുലമാനും മരിച്ചതിന് കാരണമെന്ന് ബിജ്നോര്‍ എസ്പി സഞ്ജീവ് ത്യാഗി പറഞ്ഞു. പ്രതിഷേധത്തിനിടെ മരിച്ച ബിലാലിനും ഷെഹ്റോസിനും വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി സാംബാല്‍ അഡീഷണല്‍ എസ്പി അലോക് കുമാര്‍ ജയ്സ്വാള്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷെറോസിന്റെ കുടുംബം പറയുന്നു. വെള്ളിയാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ജഹീര്‍, മൊഹ്സിന്‍, ആസിഫ്, ആരിഫ് എന്നിവര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി മീററ്റ് അഡീഷണല്‍ എസ്പി അഖിലേഷ് നാരായണ്‍ സിംഗ് പറഞ്ഞു.

 റാംപൂരിൽ സംഭവിച്ചത്

റാംപൂരിൽ സംഭവിച്ചത്

ശരീരത്തിലുണ്ടായ മാരകമായ മുറിവുകളെ തുടര്‍ന്നാണ് റാഷിദ് മരിച്ചതെന്നും നാല്‍ബാന്‍ഡ് പ്രദേശത്ത് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റാണ് നബി ജഹാന്‍ കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി ഫിറോസാബാദ് എസ്പി സച്ചിന്ദ്ര പട്ടേല്‍ പറഞ്ഞു. വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് ഫൈസ് ഖാന്റെ മരണത്തിന് കാരണമെന്ന് സ്ഥിരീകരിക്കുന്നതായി റാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ആ്ഞ്ജനേയ കുമാര്‍ സിംഗ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് പറഞ്ഞു. ഭേലാപൂര്‍ പ്രദേശത്ത് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലപ്രയോഗം നടത്തിയതോടെ ആളുകള്‍ ചവിട്ടി മെതിച്ചാണ് എട്ടുവയസ്സുകാരന്‍ സാഗീര്‍ ് മരിച്ചതെന്ന് വാരണാസി സര്‍ക്കിള്‍ ഓഫീസര്‍ സുധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

English summary
14 of 16 dies in UP have bullet injuries during protest against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X