• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയുടെ സ്വച്ഛ് ഭാരത് പാളി; ലോകത്തിന് മുന്നിൽ തലകുനിച്ച് ഇന്ത്യ, മലിനീകരണം ഏറ്റവും രൂക്ഷം...

  • By Desk

ജനീവ: ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കാനുള്ള ഇന്ത്യയുടെ പദ്ധതി പാളി. ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്ത് വിട്ടു. 4300 നഗരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ ഞെട്ടിപ്പിക്കുന്നത് ഇതിൽ ആദ്യ ഇരുപതിൽ പതിനാലും ഇന്ത്യൻ നഗരങ്ങളാണെന്ന കാര്യമാണ്. ലോക രാഷ്ടങ്ങൾക്ക് മുന്നിൽ ഇന്ത്യക്ക് കടുത്ത നാണക്കേടായിരിക്കുകയാണ് ഇത്.

ലോകത്തെ 108 രാജ്യങ്ങളിൽ നിന്നുള്ള 4300 നഗരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ദില്ലി, വാരണാസി, കാൻപൂർ, ഫരീദാബാദ്, ഗയ, പറ്റ്ന, ആഗ്ര, മുസാഫർപൂർ, ശ്രീനഗർ, ഗുഡ്ഗാവ്, ജയ്പൂർ, പാട്യാല, ജോഡ്പൂർ എന്നീ നഗരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിൽ പത്തിൽ ഒമ്പത് പേരും മലിനവായുവാണ് ശ്വസിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വിവരം.

ഇന്ത്യ മുന്നിൽ

ഇന്ത്യ മുന്നിൽ

പതിനാല് മില്ല്യമിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം താരതമ്യം ചെയ്ത് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയാണ് പട്ടികയിലെ ഒന്നാം സ്ഥാനത്ത്. രാജ്യതലസ്സഥാനമായ ദില്ലിയിലാണ് ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരമെന്നാണ് റിപ്പോ്ർട്ട്. രണ്ടാം സ്ഥാനത്ത് ഈജിപ്തിലെ ഗ്രേറ്റ് കെയ്റോ നഗരത്തിനും , മൂന്നാം സ്ഥാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും അ‍ഞ്ചാം സ്സഥാനം ബെയ്ജിങ്ങിനുമാണ്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയാണ്.

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

മലിന വായു ശ്വസിച്ചതുകാരണം 2016ൽ എഴുപേർ മരണപ്പെട്ടതായും ലോകാരാഗ്യ സംഘടനയുടെ റിപ്പോർട്ടിലുണ്ട്. 17 ദശലക്ഷം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഡല്‍ഹിയില്‍ മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത് എന്നാണ് സംഘടനയുടെ കണ്ടെത്തൽ. രാജ്യത്ത് മറ്റ് ചെറുനഗരങ്ങളും ഡല്‍ഹിയിലേതിന് സമാനമായ മലിനീകരണമുള്ളവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2016ല്‍ പതിമൂന്നു ഇന്ത്യന്‍ നഗരങ്ങളിലെ അന്തരീക്ഷമലിനീകരണതോത് അതീവഗുരുതരമായി തുടരുകയാണെന്നും ജാഗ്രത പാലിക്കണമെന്നും സംഘടന മുന്നറിയിപ്പു നൽകുന്നു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും മലിനീകരണ തോത് കൂടുന്നതല്ലാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ.

ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾ

ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾ

ഇന്ത്യയില്‍ ഉള്‍പ്പെടെ എഴുപതു ലക്ഷം പേരാണ് ശ്വാസകോശസംബന്ധമായ അസുഖങ്ങളാല്‍ ഒരോവര്‍ഷവും മരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിനും പ്രധാനകാരണം ശ്വാസകോശത്തിലെത്തുന്ന വിഷപുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശക്യാന്‍സര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. ഗ്രാമങ്ങളില്‍ വിളവെടുപ്പിന് ശേഷം പാടങ്ങള്‍ കത്തിക്കുന്നതും വനനശീകരണത്തിന്‍റെ തോത് വര്‍ധിച്ചതും മലിനീകരണ തോത് കൂടാൻ കാരണമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ആവശ്യകാര്യങ്ങൾ ചെയ്യണം

ആവശ്യകാര്യങ്ങൾ ചെയ്യണം

ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് മലിനീകരണതോത് പിടിച്ചുനിർത്താൻ ആവശ്യകാര്യങ്ങൾ ചെയ്യണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചൈനയിലെ സിങ്ടായ്, ഷിജിയാസുവാങ് തുടങ്ങിയവ നാലഞ്ച് വര്‍ഷം മുൻപ് വളരെയേറെ മലിനീകരിക്കപ്പെട്ട നഗരങ്ങളായിരുന്നുവെങ്കിലും പിന്നീട് വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ അധികൃതർ വിജയിച്ചതായും അതേനീക്കം ഇന്ത്യയിലും ഉണ്ടാവുകയാണെങ്കില്‍ വളരെ നല്ലതായിരിക്കുമെന്നും ലോകാരോഗ്യ സംഘടനാ അധികൃതര്‍ അറിയിച്ചു.

English summary
A new pollution report by the World Health Organisation has ranked 14 of India’s cities in the top 20 most polluted cities across the world. Taking into account PM2.5 levels, the data from 2016 — the latest — shows Delhi, Varanasi Kanpur, Faridabad, Gaya, Patna, Agra, Muzaffarpur, Srinagar, Gurgaon, Jaipur, Patiala and Jodhpur among the most polluted in the country. The study ranked 4,300 cities in 108 countries across the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more