കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൾക്കൂട്ട ആക്രമണങ്ങൾ കൂടി വരുന്നു; ബിഹാറിൽ 3 മാസം കൊണ്ട് തല്ലികൊന്നത് 14 പേരെ, കേരളവും പിന്നിലല്ല!

Google Oneindia Malayalam News

പട്ന: സുപ്രീംകോടതിയുടെ നിർദേശങ്ങൾ ഉണ്ടായിട്ടും രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഒരു കുറവും ഇല്ലെന്ന് റിപ്പോർട്ടുകൾ. കേരളത്തിന് പുറത്തുള്ള ഇത്തരത്തിലുള്ള ആൾക്കൂട്ട ആക്രമണ വാർത്തകൾ കേട്ട് കേരളത്തിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് കരുതിയിരുന്നവരാണ് മലയാളികൾ. എന്നാൽ കേരളത്തിലും ആൾക്കൂട്ട ആക്രമണങ്ങൾക്ക് കുറവൊന്നുമില്ല.


കഴിഞ്ഞ ദിവസംവും ഇത്തരത്തിൽ ആൾക്കൂട്ട ആക്രമണ വാർത്തകൾ മലപ്പുറത്ത് നിന്ന് വന്നിരുന്നു. ഒമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന വ്യാജ ആരോപണത്തെ തുടർന്നായിരുന്ന യുവാക്കൾക്കെതിരെ ആൾക്കൂട്ട ആക്രമണങ്ങൾ നടന്നത്. കണ്ടാലറിയാവുന്ന നാൽപ്പതോളം ആൾക്കാർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മൂന്ന് മാസത്തിനിടെ 14 ആക്രമണങ്ങൾ

മൂന്ന് മാസത്തിനിടെ 14 ആക്രമണങ്ങൾ


കേരളത്തിൽ താരതമ്യേന ആൾക്കൂട്ട ആക്രമണങ്ങൾ കുറവാണെങ്കിലും കേരളത്തിന് പുറത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങൾ കൂടി വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബിഹാറിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്നത് 14 ആൾക്കൂട്ട ആക്രമണ കൊലപാതകങ്ങളാണെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ആള്‍ക്കൂട്ടാക്രമണങ്ങളുടെ പേരില്‍ ഇതുവരെയും അറസ്റ്റിലായിരിക്കുന്നത് 278 പേരാണ്. 4000 പ്രതികളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

വ്യാജ വാർത്തകൾ

വ്യാജ വാർത്തകൾ


39 ആള്‍ക്കൂട്ടാക്രമണങ്ങളാണ് ജൂലൈ മുതല്‍ ഈ മാസം വരെ ഇവിടെ നടന്നിരിക്കുന്നത്. 45 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍, മോഷണക്കുറ്റം എന്നിവ ആരോപിച്ചാണ് മിക്ക ആക്രമണങ്ങളും നടന്നിരിക്കുന്നത്. സമസ്തിപുര്‍ ജില്ലയില്‍ മാനസികരോഗിയായ സ്ത്രീയെ തല്ലിച്ചതച്ചതും മുസാഫര്‍പുരില്‍ രണ്ടു സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചതും കുട്ടികളെ തട്ടികൊണ്ട് പൊകാൻ വന്നതെന്ന ആരോപണണത്തെ തുടർന്നായിരുന്നു.

ബോധവൽക്കരണ ക്ലാസുകൾ

ബോധവൽക്കരണ ക്ലാസുകൾ


സെപ്തംബര്‍ 8ാം തിയ്യതി തട്ടിക്കൊണ്ട് പോകല്‍ ആരോപിച്ച് 22 വയസുകാരനെ മര്‍ദിച്ചുകൊന്നു. സെപ്തംബര്‍ 9ാം തിയ്യതി ശത്രുഘ്നന്‍ സിന്‍ഹ എന്നയാളെയും ആള്‍ക്കൂട്ടം കൊന്നു. ഇതിന്റെയെല്ലാം മറ്റൊരു വശം എന്ന് പറയുന്നത്, ഈ സ്ഥലങ്ങളിലൊന്നും കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഉപ്പോൾ പോലീസ് ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ കേസെടുക്കുന്നത്. ബിഹാറില്‍ കൂടിവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയാണ് ഇപ്പോള്‍ പോലീസ് മേധാവികള്‍.

റെയിൽവെ സ്റ്റേഷനിലെ ആക്രമണം

റെയിൽവെ സ്റ്റേഷനിലെ ആക്രമണം

അതേസമയം ഉത്തർപ്രദേശിലെ അലിഗഢ്​ റെയിൽവേ സ്റ്റേഷനിൽ മുസ്​ലിം കുടുംബത്തിന്​ നേരെ ആൾക്കൂട്ട ആക്രമണം നടന്നതും കഴിഞ്ഞ ദിവസമായിരുന്നു. 25ഓളം പേർ ​വരുന്ന സംഘമാണ്​ മുസ്​ലിം കുടുംബത്തെ ആക്രമിച്ചത്. ഒരു സംഘടനയിൽ പെട്ടവരാണ്​ ആ​ക്രമണം നടത്തിയതെന്നും അവർ ഐഡൻറിറ്റി കാർഡ്​ ഉൾപ്പടെ ധരിച്ചിരുന്നുവെന്നും ആക്രമണത്തിന് ഇരയായി കുടുംബം പോലീസിന് മൊവി നൽകിയിരുന്നു.

പ്രതികരിക്കാതെ പോലീസ്

പ്രതികരിക്കാതെ പോലീസ്

റെയിൽവെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ആക്രമണം കണ്ടിട്ടും ഇടപെടാൻ തയാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക മാത്രമാണ് പോലീസ് ചെയ്തത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.

സുപ്രീംകോടതി നോട്ടീസ്

സുപ്രീംകോടതി നോട്ടീസ്

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും 10 സംസ്ഥാനങ്ങളോടും സുപ്രീം കോടതി കഴിഞ്ഞ ജുലായ് മാസം നോട്ടീസ് അയച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു കോടതി നോട്ടീസ് അയച്ചത്. എന്നാൽ ഇപ്പോഴും ഇതിൽ മാറ്റമില്ലെന്നാണ് വർദ്ധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രിക്ക് പ്രമുഖരുടെ കത്ത്

പ്രധാനമന്ത്രിക്ക് പ്രമുഖരുടെ കത്ത്

മുസ്ലിങ്ങളെയും ദളിതരെയും കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര, സാഹിത്യമേഖലയിലെ പ്രമുഖർ ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. കേരളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണനും ഇതിൽ ഒപ്പു വെച്ചിരുന്നു. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണാ സെന്‍, കൊങ്കണാ സെന്‍, സൗമിത്ര ചാറ്റര്‍ജി തുടങ്ങി 49 പേരാണ് കത്തില്‍ ഒപ്പുവെച്ചത്. 'ജയ് ശ്രീറാം' എന്നത് ഇപ്പോള്‍ യുദ്ധപ്രഖ്യാപനമായി മാറിയെന്നു കത്തില്‍ പറയുന്നു.

English summary
14 people have been beaten to death reported in less than 3 months in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X