കാശ്മീരില്‍ തീവ്രവാദികളോട് പൊരുതാന്‍ 14 കാരന് വീടു വിട്ടിറങ്ങി !ഒടുവില്‍ കണ്ടെത്തിയത് ഗുജറാത്തില്‍
മുംബൈ: കശ്മീരില്‍ നിന്ന് തീവ്രവാദികളെ തുരത്താന്‍ സൈന്യത്തോടൊപ്പം ചേരാന്‍ പോയ 14 കാരനെ ഒടുവില്‍ കണ്ടെത്തിയത് ഗുജറാത്തില്‍ നിന്ന്. മുംബൈ സ്വദേശിയായ നിര്‍മ്മല്‍ ആണ് ഭീകരവാദികളില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ വീടു വിട്ടിറങ്ങിയത്. കഴിഞ്ഞ ആഗസ്ത് 10 നാണ് നിര്‍മ്മലിനെ കാണാതാവുന്നത്. പിതാവ് പ്രസന്ന മുംബൈ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് ആഗസ്ത് 15 ന് നിര്‍മ്മലിനെ ഗുജറാത്തില്‍ നിന്നും കണ്ടെത്തിയത്.
മുംബൈയിലെ വസായിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നിര്‍മ്മലിന് ചരിത്ര വിഷയത്തോട് ചെറുപ്പം മുതലേ താത്പര്യമായിരുന്നെന്നു പിതാവ് പറയുന്നു. കാശ്മീരില്‍ മാസങ്ങളായി തുടരുന്ന ഭീകരാന്തരീക്ഷം നിര്‍മ്മലിനെ വിഷമിപ്പിച്ചിരുന്നു. പക്ഷേ ആരോടും പറയാതെ വീടു വിട്ടു പോകുമെന്നു കരുതിയിരുന്നില്ല. നിര്‍മ്മലിനെ വിളിക്കാന്‍ അവനു മൊബൈല്‍ ഫോണില്ലായിരുന്നു .ട്യഷന്‍ ഫീസായി നല്കിയ 2500 രൂപയും കൊണ്ടാണ് നിര്‍മ്മല്‍ വീടുവിട്ടതെന്നും പിതാവ് പ്രസന്ന പറഞ്ഞു.

പത്താം തിയ്യതി മുംബൈയില്‍ നിന്നും ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലില്‍ അമൃതസറിലേക്കു യാത്ര ചെയ്ത് നിര്‍മ്മലിനെ ടിക്കറ്റില്ലാത്തതിനാല്‍ സുറത്തില്‍ ഇറക്കി വിടുകയായിരുന്നു. പ്രസന്നയുടെ മൊബൈലിലേക്ക് വന്ന മിസ്ഡ് കാളിനെ പിന്തുടര്ന്നാണ് അന്വേഷണം ഗുജറാത്തില്‍ കേന്ദ്രീകരിച്ചത്.
സൂറത്തില്‍ പാനിപൂരി വില്‍പ്പനക്കാരാനായ കരണ്‍സിംഗ് എന്നയാളുടെ വീട്ടില്‍ കഴിയുകയായിരുന്ന നിര്‍മ്മലിനെ 15 ന് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കാശ്മീരിലെത്താന്‍ കഴിയാതിരുന്ന നിര്‍മ്മല്‍ സൂറത്തില്‍ എന്തെങ്കിലും ജോലി സംഘടിപ്പിച്ചു തരാന്‍ കരണ്സിംഗിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. കരണ്‍സിംഗിന്റെ ഫോണില്‍ നിന്നാണ് നിര്‍മ്മല്‍ പിതാവിനെ വിളിച്ചിരുന്നത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications