കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ തീവ്രവാദികളോട് പൊരുതാന്‍ 14 കാരന്‍ വീടു വിട്ടിറങ്ങി !ഒടുവില്‍ കണ്ടെത്തിയത് ഗുജറാത്തില്‍

  • By Pratheeksha
Google Oneindia Malayalam News

മുംബൈ: കശ്മീരില്‍ നിന്ന് തീവ്രവാദികളെ തുരത്താന്‍ സൈന്യത്തോടൊപ്പം ചേരാന്‍ പോയ 14 കാരനെ ഒടുവില്‍ കണ്ടെത്തിയത് ഗുജറാത്തില്‍ നിന്ന്. മുംബൈ സ്വദേശിയായ നിര്‍മ്മല്‍ ആണ് ഭീകരവാദികളില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ വീടു വിട്ടിറങ്ങിയത്. കഴിഞ്ഞ ആഗസ്ത് 10 നാണ് നിര്‍മ്മലിനെ കാണാതാവുന്നത്. പിതാവ് പ്രസന്ന മുംബൈ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് ആഗസ്ത് 15 ന് നിര്‍മ്മലിനെ ഗുജറാത്തില്‍ നിന്നും കണ്ടെത്തിയത്.

മുംബൈയിലെ വസായിലെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നിര്‍മ്മലിന് ചരിത്ര വിഷയത്തോട് ചെറുപ്പം മുതലേ താത്പര്യമായിരുന്നെന്നു പിതാവ് പറയുന്നു. കാശ്മീരില്‍ മാസങ്ങളായി തുടരുന്ന ഭീകരാന്തരീക്ഷം നിര്‍മ്മലിനെ വിഷമിപ്പിച്ചിരുന്നു. പക്ഷേ ആരോടും പറയാതെ വീടു വിട്ടു പോകുമെന്നു കരുതിയിരുന്നില്ല. നിര്‍മ്മലിനെ വിളിക്കാന്‍ അവനു മൊബൈല്‍ ഫോണില്ലായിരുന്നു .ട്യഷന്‍ ഫീസായി നല്‍കിയ 2500 രൂപയും കൊണ്ടാണ് നിര്‍മ്മല്‍ വീടുവിട്ടതെന്നും പിതാവ് പ്രസന്ന പറഞ്ഞു.

terror

പത്താം തിയ്യതി മുംബൈയില്‍ നിന്നും ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലില്‍ അമൃതസറിലേക്കു യാത്ര ചെയ്ത് നിര്‍മ്മലിനെ ടിക്കറ്റില്ലാത്തതിനാല്‍ സുറത്തില്‍ ഇറക്കി വിടുകയായിരുന്നു. പ്രസന്നയുടെ മൊബൈലിലേക്ക് വന്ന മിസ്ഡ് കാളിനെ പിന്തുടര്‍ന്നാണ് അന്വേഷണം ഗുജറാത്തില്‍ കേന്ദ്രീകരിച്ചത്.

സൂറത്തില്‍ പാനിപൂരി വില്‍പ്പനക്കാരാനായ കരണ്‍സിംഗ് എന്നയാളുടെ വീട്ടില്‍ കഴിയുകയായിരുന്ന നിര്‍മ്മലിനെ 15 ന് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കാശ്മീരിലെത്താന്‍ കഴിയാതിരുന്ന നിര്‍മ്മല്‍ സൂറത്തില്‍ എന്തെങ്കിലും ജോലി സംഘടിപ്പിച്ചു തരാന്‍ കരണ്‍സിംഗിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. കരണ്‍സിംഗിന്റെ ഫോണില്‍ നിന്നാണ് നിര്‍മ്മല്‍ പിതാവിനെ വിളിച്ചിരുന്നത്.

English summary
A class X student from Vasai who left home last week allegedly to fight terrorists along with the Indian Army in Kashmir was traced to Gujarat and reunited with his family on Independence Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X