പത്താം ക്ളാസില്‍ തോല്‍ക്കുമെന്ന് ഭയന്ന് 14കാരി ജീവനൊടുക്കി
ബെംഗളൂരു: പത്താം തരത്തില്‍ തോല്‍ക്കുമെന്ന് ഭയന്ന് 14കാരി ജീവനൊടുക്കി. ബെംഗളൂരുവിലെ ഓസ്റ്റിന്‍ ടൗണിലാണ് സംഭവം. സീലിങ് ഫാനില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു പെണ്‍കുട്ടി.
ഓസ്റ്റിന്‍ ടൗണിലെ ബിഡിഎ അപ്പാര്‍ട്ട്‌മെന്റില്‍ മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. രാവിലെ 9.30 ഓടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനാണ് മൃതദേഹം കാണുന്നത്.
ആത്മഹത്യ കുറിപ്പൊന്നും കണ്ടുകിട്ടിയിട്ടില്ല. പഠനത്തിലെ സമ്മര്‍ദ്ദം കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഇന്റേണല്‍ പരീക്ഷയുടെ ഫലം വന്നപ്പോള്‍ പെണ്‍കുട്ടിയ്ക്ക് തീരെ കുറവ് മാര്‍ക്കാണ് ലഭിച്ചത്. ഇതോടെ വാര്‍ഷിക പരീക്ഷയില്‍ താന്‍ തോല്‍ക്കുമോ എന്ന് കുട്ടി ഭയപ്പെട്ടിരുന്നു.

മരിയ്ക്കുന്നതിന് മുമ്പ് കുട്ടി അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഫോണില്‍ നിന്നും അയച്ചതും ലഭിച്ചതുമായ സന്ദേശങ്ങള്‍ കുട്ടി ഡിലീറ്റ് ചെയ്തുവെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications