14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
ദില്ലി; ദില്ലിയിൽ 9 ദിവസം മുൻപ് കാണാതായ 14 കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ നരേല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം ചാക്കി കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. മറ്റു പ്രതികൾക്കായി ഡൽഹിയിലും ഉത്തർപ്രദേശിലും അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

പെൺകുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് ഫെബ്രുവരി 15 ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടയിൽ 19 ന് സമീപത്തുള്ള ഒരു കടയുടമ മൃതദേഹത്തെ കുറിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തന്റ കടയിൽ നിന്നും ദുർഗന്ധം വമിക്കുന്ന നിലയിൽ ഒരു ചാക്ക് കണ്ടെത്തിയെന്നായിരുന്നു ഇയാൾ പോലീസിനെ അറിയിച്ചത്. തന്റെ തൊഴിലാളികളിൽ ഒരാളെ കാണാൻ ഇല്ലെന്നും ഇദ്ദേഹം പരാതിപ്പെട്ടു. കടയിൽ തിരച്ചിൽ നടത്തിയപ്പോൾ ചാണക കൂമ്പാരത്തിനടിയിൽ സൂക്ഷിച്ചിരുന്ന ചാക്കിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിൽ കണ്ടെത്തിയതായി ഡിസിപി പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്
ഫെബ്രുവരി 12 ന് വൈകുന്നേരം മെട്രോ വിഹാറിൽ വച്ച് കടയിലെ ജീവനക്കാരനും താനും ഒരുമിച്ച് മദ്യം കഴിച്ചതായും
പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും കസ്റ്റഡിയിൽ ഉള്ളയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications