Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും യുപിയിൽ കൊടും ക്രൂരത, 14 വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ, തല ഇഷ്ടിക കൊണ്ട് അടിച്ച് തകർത്തു

ലഖ്‌നൗ: ഹത്രാസ് സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു ക്രൂരതയുടെ വാര്‍ത്ത കൂടി. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ 14 വയസ്സുളള പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ബദോഹിയിലും കൊല്ലപ്പെട്ടിരിക്കുന്നത്.

വീട്ടില്‍ നിന്നും വയലിലേക്ക് പോയ പെണ്‍കുട്ടി പിന്നെ തിരിച്ച് വന്നില്ല. പെണ്‍കുട്ടിയെ അന്വേഷിച്ച് പോയ സഹോദരന്‍ ആണ് പാടത്ത് മൃതശരീരം കണ്ടെത്തിയത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരിക്കാമെന്നും കൊലപാതകത്തിന് മറ്റൊരു ഉദ്ദേശവും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

up

''കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ആര്‍ക്കെങ്കിലും കൊലപ്പെടുത്താനുളള ശത്രുത ഉണ്ടാകാനിടയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുളള വിവരം സ്ഥിരീകരിക്കാന്‍ സാധിക്കുകയുളളൂ'' എന്ന് പോലീസ് ഉദ്യോഗസ്ഥനായ രാം ബദന്‍ സിംഗ് പ്രതികരിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കുറ്റവാളികള്‍ക്കായുളള തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറയുന്നു.

ഉത്തര്‍ പ്രദേശിലെ തന്നെ ഹത്രാസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് രണ്ട് ദിവസം മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു ക്രൂരതയുടെ വാര്‍ത്ത കൂടി വരുന്നത്. കൈകാലുകളും ഇടുപ്പെല്ലും തകര്‍ന്നും നാക്ക് മുറിച്ച നിലയിലും കണ്ടെത്തപ്പെട്ട പെണ്‍കുട്ടി ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പുരുഷസ്രവത്തിന്റെ സാന്നിധ്യം ഇല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ആണ് യുപി പോലീസ് വാദിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+