Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ 14കാരിയെ തീകൊളുത്തി കൊന്നു, രണ്ട് എഐഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 14 വയസുള്ള പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് നാടിനെ നടുക്കിയ സംഭവം. സിരുമധുര കോളനിയിലെ ജയപാലിന്റെ മകളായ 14കാരിയാണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് രണ്ട് എഐഡിഎംകെ പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജി മുരുകന്‍, കെ കാളിയപെരുമാള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

fire

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പ്രതികള്‍ രണ്ട് പേരും വീട്ടിലെത്തി പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് വീടിന് സമീപത്ത് ഒരു കടയുണ്ടായിരുന്നു. ഈ കടയില്‍ നിന്ന് സാധനങ്ങള്‍ എടുത്തുനല്‍കാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതികള്‍ക്ക് വൈരാഗ്യമുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ആക്രമികള്‍ പെണ്‍കുട്ടിയുടെ പിതൃസഹോദരനെ ആക്രമിച്ച കേസില്‍ എട്ട് വര്‍ഷം മുമ്പ് അറസ്റ്റിലായിരുന്നു. ഈ കേസില്‍ പ്രതികളായ ഇവര്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ കൊലയ്ക്ക് പിന്നിലെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. രണ്ട് പേരും തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+