• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുട്ടികളെ സൂക്ഷിക്കുക!! ബ്ലൂ വെയിൽ ചലഞ്ച് ഇന്ത്യയിൽ!!! 14 കാരന് സംഭവിച്ചത്!!

  • By Ankitha

മുംബൈയ്: മുംബൈയിൽ 14 കാരൻ കെട്ടിടത്തിന്റ അ‍ഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കാരണം ബ്ലൂവെയ്ൽ ചലഞ്ചാണെന്ന് സംശയിക്കുന്നതായി പോലീസ്.

മുംബൈയിലെ അന്ധേരി സ്വദേശിയായ ഒൻപതാം ക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്. കൂട്ടിയുടെ വാട്സ് ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതിനെ സംബന്ധിക്കുന്ന വിവരം ലഭിച്ചത്. കൂടുതൽ അന്വേഷണത്തിനായി കുട്ടിയുടെ സുഹൃത്തുകളെ ചോദ്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ എൻഡി റെഡ്ഡി അറിയിച്ചു

ബ്ലൂ വെയ്ല്‍ ഗെയിം

ബ്ലൂ വെയ്ല്‍ ഗെയിം

2013 ൽ റഷ്യയിലാണ് ബ്ലൂവെയിലിന്റെ ജനനം. ഇതിന്റെ സ്ഥാപകൻ ആരാണെന്നും ഇപ്പോഴും ഉത്തരം കിട്ടത്ത ചോദ്യമാണ്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

ചോര വീഴ്ത്തിയുള്ളല 50 ഘട്ടങ്ങൾ

ചോര വീഴ്ത്തിയുള്ളല 50 ഘട്ടങ്ങൾ

ആദ്യ ഘട്ടംമുതലെ വിചിത്രമായ ഘട്ടങ്ങളാണ് ഗെമിനുള്ളത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊടിച്ച് കൈകളിൽ ടാറ്റു വരക്കണം. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകൾ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങൽ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ‍ജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവർ. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിൻരെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യും.

വെല്ലുവിളികൾ

വെല്ലുവിളികൾ

50 ഘട്ടമായിട്ടാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. ഈ 50 ഘട്ടവും പല പല വെല്ലുവിളികൾ നിറഞ്ഞതുമാണ്. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കയറുമ്പോൾ തന്നെ മുന്നറിയിപ്പു നൽകും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ക്രമികരിച്ചിരിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കുന്ന കൗമാരക്കാരാണ് കെണിയിൽ വീഴുന്നത്.

അവസാനം മരണം

അവസാനം മരണം

ഗെയിമിന്റെ അവസാനഘട്ടത്തിലാണ് മരണം ഗെയ്മറെ പിടിമുറുക്കുന്നത്. ഒരോ ദിവസവും പ്രത്യേകം നിർദേശങ്ങളും ചലഞ്ചുകളും ഗെയ്മറിന് അയച്ചു കൊടുക്കും. ഇത് പൂർത്തിയാക്കിയെന്നതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കണം. ഇല്ലെങ്കിൽ ഭീക്ഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ ലഭിക്കുമെന്നു അനുഭവസ്ഥാർ പറയുന്നുണ്ട്. ഇങ്ങനെ തുടരുന്ന ഗെയിമിന്റ് അമ്പതാം ദിവസം ഗെയിമറോട് അവശ്യപ്പെടുന്നത് അത്മഹത്യ ചെയ്യാനാണ്. റഷ്യയിൽ ഇതിനോടകം 100 പേർ കൊല്ലപ്പെട്ടതായി വിവരം.

മരണക്കുരുക്ക്

മരണക്കുരുക്ക്

ബ്ലൂവെയിൽ ഗെയിം തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഈ ആപ്ലിക്കേഷനിൽ നിന്ന് പുറത്ത് പോകാൻ സാധിക്കുകയില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്താൽ പിന്നീട് ഒരിക്കലും ഇത് ഡിലീറ്റ് ചെയ്യാൻ സാധിക്കുകയില്ല. കൂടാതെ ഈ ആപ്പിലൂടെ മെബൈലിലെ എല്ലാം വിവരങ്ങളും ഹാക്ക് ചെയ്യാൻ സാധിക്കുമ. പിന്നീട് ഇതു ഉപയോഗിച്ച് കുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാനു ഗെയിം ഡവലപ്പോഴ്സിന് സാധിക്കും.

കൗമാരക്കാരെ ലക്ഷ്യം

കൗമാരക്കാരെ ലക്ഷ്യം

10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ് ബ്യൂവെയിൽ പ്രവർത്തിക്കുന്നത്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി മരണക്കളിയുടെ അടിമയായത്. പിന്നിട് 2015-16 ൽ 130 പേരുടെ ജീവനെടുത്തു.

English summary
A 14-year-old boy allegedly committed suicide by jumping from the fifth floor of an Andheri (East) building on Saturday. The police are probing if the death is related to Blue Whale suicide challenge, an online social media group that allegedly goads vulnerable teens into killing themselves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more