കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല...ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു...

പതിനാലുകാരനായ ലിംഗമൂര്‍ത്തിയാണ് സ്കൂളിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

ഹൈദരാബാദ്: മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ വിഷമത്തില്‍ പതിനാലുകാരന്‍ തൂങ്ങി മരിച്ചു. തെലങ്കാനയിലെ കരീംനഗര്‍ ജില്ലയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പിട്‌ല ലിംഗമൂര്‍ത്തിയെയാണ് സ്‌കൂളിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങളായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിച്ചു തരണമെന്ന് ലിംഗമൂര്‍ത്തി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഫോണിനായി കഴിഞ്ഞ തിങ്കളാഴ്ചയും ലിംഗമൂര്‍ത്തി മാതാപിതാക്കളോട് വാശിപിടിച്ചു. എന്നാല്‍ ലിംഗമൂര്‍ത്തിയുടെ ആവശ്യം മാതാപിതാക്കള്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ ഇനി ജീവിച്ചിരിക്കില്ലെന്നും മരിക്കാന്‍ പോകുകയാണെന്നും ഭീഷണി മുഴക്കിയ ശേഷമാണ് ലിംഗമൂര്‍ത്തി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്.

suicide

ലിംഗമൂര്‍ത്തിയുടെ ആത്മഹത്യാ ഭീഷണി ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന മാതാപിതാക്കള്‍ മകന്‍ തിരികെ വരാതിരുന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിംഗമൂര്‍ത്തി പഠിക്കുന്ന സ്‌കൂളിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ലിംഗമൂര്‍ത്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജഗ്ദിയല്‍ റൂറല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ ചൗധരി പറഞ്ഞു.

English summary
Apparently upset with his parents for denying him a smartphone, a 14-year-old boy allegedly committed suicide in Telangana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X