അധ്യാപികയുടെ പീഡനം സഹിക്കാതെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കാണ്‍പൂര്‍: അധ്യാപികയുടെ മാനസിക പീഡനം സഹിക്കാതെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പിഹാനി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തുടര്‍ച്ചയായി അധ്യാപിക വഴക്ക് പറയുകയും മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച സ്‌കൂളില്‍ നിന്നും എത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം അറിയിക്കുകയും ചൊവ്വാഴ്ച സ്‌കൂളില്‍ വരാമെന്ന് പിതാവ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയില്‍ കയറി വാതിലടച്ച് ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം അധ്യാപിക ഒളിവില്‍ പോയിരിക്കുകയാണ്.












Click it and Unblock the Notifications