തൃണമൂല്‍ നേരിട്ടത് വലിയ തകര്‍ച്ച; 143 നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയ്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ 143 നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്ന അവകാശവാദവുമായി മുകുള്‍ റോയി. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 143 നിയമസഭ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്നിലായി അവിടേയുള്ള നേതാക്കളൊന്നും പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുകുള്‍ റോയി വ്യക്തമാക്കി.
ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് 100 ലേറെ തൃണമൂല്‍ എംഎല്‍എമാര്‍ താങ്കളുമായി ബന്ധപ്പെട്ടുവെന്നാണോ അവകാശപ്പെടുന്നത് എന്ന ചോദ്യത്തിന് 2019 ലെ തെരഞ്ഞെടുപ്പില്‍ 143 അസംബ്ലി മണ്ഡലങ്ങള്‍ തൃണമൂല്‍ കൈവിട്ടെന്നും അവിടെ മത്സരിച്ച സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റ പാര്‍ട്ടിയില്‍ നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മുകുള്‍ റോയിയുടെ മറുപടി.
യുപിയില്‍ എട്ടിടത്ത് ബിജെപിക്ക് വിജയമൊരുക്കിയത് കോണ്‍ഗ്രസ്; സംഭവിച്ചത് മഹാസഖ്യം ഭയപ്പെട്ടത്
2014 ല്‍ തൃണമൂലിന് വേണ്ടി പ്രവര്‍ത്തിച്ച താങ്കല്‍ 2019 ല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച് 18 സീറ്റുകള്‍ നേടിക്കൊടുത്തപ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് 2014 ഉം 2019 ഉം തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടെന്നും സംസ്ഥാനത്തെ ജനാധിപത്യം തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാക്കിയെന്നും മമത ബാനര്‍ജി എല്ലാ പരിധിയും ലംഘിച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മുകള്‍ റോയി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ ബന്ധം ഉപേക്ഷിച്ചത്. അതിനിടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തൃണമൂല്‍ സസ്പെന്‍ഡ ചെയത് എംഎല്‍എയും മുകുള്‍ റോയിയുടെ മകനുമായ ശുഭ്രാംശു റോയി ബിജെപിയില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.