കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ 144 കുട്ടികളെ കസ്റ്റഡിയിലെടുത്തു; കശ്മീര്‍ ഹൈക്കോടതി സമിതി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ ശേഷം 144 കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കശ്മീര്‍ ഹൈക്കോടതി സമിതിയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ 142 കുട്ടികളെയും വിട്ടയച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി രണ്ടുപേരെ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കശ്മീര്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവെയാണ് ഇക്കാര്യം വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയായത്.

Kash

കശ്മീരില്‍ കുട്ടികള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണെന്നു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. വിദേശ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈനാക്ഷി ഗാംഗുലിയും ശാന്ത സിന്‍ഹയുമാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുട്ടികളെ വ്യാപകമായി പീഡിപ്പിക്കുന്നുവെന്ന ആരോപണം ഹൈക്കോടതി സമിതി നിഷേധിച്ചിട്ടുണ്ട്.

ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഹൈക്കോടതി സമിതി റിപ്പോര്‍ട്ടില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. ജസ്റ്റിസ് അലി മുഹമ്മദ് മഗ്രെ അധ്യക്ഷനായ കശ്മീര്‍ ഹൈക്കോടതി സമിതിയാണ് കുട്ടികള്‍ക്കെതിരായ പീഡനം സംബന്ധിച്ച് പരിശോധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കുട്ടികളെ കാണാതയത് സംബന്ധിച്ച പരാതികളുണ്ടോ എന്ന് ഹൈക്കോടതി സമിതി പരിശോധിച്ചിരുന്നു. പോലീസില്‍ നിന്നും പ്രതികരണം തേടി. ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മാധ്യമങ്ങളും പരാതിക്കാരും വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കശ്മീര്‍ ഡിജിപി ഹൈക്കോടതി സമിതിയെ അറിയിച്ചിരുന്നു. കശ്മീര്‍ സംബന്ധിച്ച് വിദേശ മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകളും വ്യാജമാണെന്ന് ഡിജിപി പറഞ്ഞു.

English summary
144 children Detained After Abrogation of Article 370 in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X