കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; രാത്രി 11 ന് മുമ്പ് ഒഴിയണമെന്ന് പൊലീസ്, സാധ്യമല്ലെന്ന് കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: ഗാസിപ്പൂരിലെ കര്‍ഷക സമരവേദിയില്‍ സംഘര്‍ഷാവസ്ഥ. പതിനൊന്ന് മണിക്ക് മുമ്പായി സമരവേദി ഒഴിയണമെന്നാണ് കര്‍ഷകര്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം. എന്നാല്‍ വെടിവെച്ച് കൊന്നാലും സമരം അവസാനിപ്പിക്കില്ലെന്നും സമരവേദി ഒഴിയില്ലെന്നുമാണ് കര്‍ഷക നേതാവായ രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയത്. കര്‍ഷകര്‍ ഇവിടെ തന്നെ സമരം തുടരുമെന്നും പൊലിസീനോട് വേദി വിട്ട് പോകണമെന്നും രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. ആരും കീഴടങ്ങാന്‍ തയ്യാറല്ലെന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമ സംഭവങ്ങള്‍ തങ്ങലുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും അദ്ദേഹ വ്യക്തമാക്കി. സമരവേദിയില്‍ രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരഭിച്ചിരിക്കുകയാണ്.

ഗാസിപ്പൂരില്‍ പൊലീസ് 144 പ്രഖ്യാപിച്ചു. രാകേഷ് ടിക്കായത്തുമായി പൊലീസും ജില്ലാ മജിസ്ട്രേറ്റും സംസാരിച്ചെങ്കിലും ഒഴിഞ്ഞ് പോവാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലുറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. ഗാസിപൂർ ഉടൻ വിടണമെന്ന് പൊലീസ് പറഞ്ഞു. പിൻമാറാൻ തയ്യാറായില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. സമരവേദി ഒഴിപ്പിക്കാന്‍ ജില്ല ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് ദില്ലി - ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപ്പൂരിലെ സമരവേദിയിലേക്ക് പൊലീസ് എത്തിയത്.

ghazipur

കർഷകർ സമരം ചെയ്യുന്ന റോഡുകൾ ഒഴിപ്പിച്ചെടുക്കാനും ഗാസിപ്പൂർ ഭരണ കൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് എത്തിയതോടെ എല്ലാ കര്‍ഷകരോട് സമര വേദിക്ക് അരികിലേക്ക് എത്താന്‍ കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ വിച്ഛേദിച്ചിരുന്നു. സമര വേദിക്ക് സമീപത്തേക്കും കൂടുതല്‍ പൊലീസിനേയും അര്‍ധ സൈനിക വിഭാഗത്തേയും നിയോഗിച്ചുണ്ട്. സമരവേദിക്ക് സമീപത്തെ സിസിടിവികള്‍ പൊലീസ് നീക്കി.

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ നേതാക്കളെയടക്കം പ്രതികളാക്കി കര്‍ഷകര്‍ക്കെതിരെ 22 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്. അതേസമയം, ടിക്രി അതിര്‍ത്തികളിലേക്ക് നാളെ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. രണ്ടായിരത്തിലേറെ ട്രാക്ടറുകള്‍ സമര വേദിയിലേക്ക് എത്തിക്കാനാണ് നീക്കം.

കോണ്‍ഗ്രസിനോട് വില പേശി പിജെ ജോസഫ്; തമ്മിലടിച്ച് നേതാക്കള്‍, ജോസഫ് ഗ്രൂപ്പില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷംകോണ്‍ഗ്രസിനോട് വില പേശി പിജെ ജോസഫ്; തമ്മിലടിച്ച് നേതാക്കള്‍, ജോസഫ് ഗ്രൂപ്പില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം

 സിപിഎമ്മിന്റെ രക്തദാഹത്തിന്റെ ഒടുവിലത്തെ ഇര, ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ ചെന്നിത്തല സിപിഎമ്മിന്റെ രക്തദാഹത്തിന്റെ ഒടുവിലത്തെ ഇര, ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ ചെന്നിത്തല

English summary
144 imposed in Gazipur; Police ask to leave before 11 pm, rakesh tikait says strike will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X