തുര്‍ക്കിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് സുഷമാ സ്വരാജ്
ദില്ലി: സൈനിക അട്ടിമറി ശ്രമമുണ്ടായ തുര്‍ക്കിയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 148 വിദ്യാര്‍ത്ഥികളും 38 ഒഫീഷ്യലുകളും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.
തുര്‍ക്കിയിലെ ട്രീബ്സോണിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലാണ് തങ്ങള്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഇന്ത്യന്‍ ടിവി ചാനലുകള്‍ക്കയച്ച വാട്സ്ആപ് സന്ദേശത്തിലാണ് വ്യക്തമാക്കിയത്. ജൂലൈ 11ന് ആരംഭിച്ച ലോക സ്കൂള്‍ ചാമ്പ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ കായികതാരങ്ങളും ഒഫീഷ്യലുകളുമാണ് ഇവര്‍. ചാമ്പ്യന്‍ഷിപ്പ് 18നാണ് അവസാനിക്കുക.

അങ്കാറയിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഫോണ്‍വഴിയാണ് അറിഞ്ഞതെന്ന് വ്യക്തമാക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ സുരക്ഷിതരരാണെന്ന് അറിയിച്ചുകൊണ്ട് വീഡിയോ സന്ദേശം അയച്ചിട്ടുള്ളത്. 18ന് മത്സരം കഴിയുന്നതോടെ ഇസ്താംബുളിലെത്തി വിമാനമാര്‍ഗ്ഗം ദില്ലിയിലെത്തുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. സൈനിക അട്ടിമറി ശ്രമത്തിന് ശേഷം രാജ്യത്തിന്റെ അധികാരം സൈന്യവും പോലീസും വീണ്ടെടുത്തെന്ന് വ്യക്തമാക്കുന്ന പ്രസിഡന്റ് എര്ഡോഗന് അട്ടിമറി ശ്രമത്തിനിടെ 250 പേര് കൊല്ലപ്പെട്ടതായും ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും അറിയിച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications