കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് സുഷമാ സ്വരാജ്

  • By Sa
Google Oneindia Malayalam News

ദില്ലി: സൈനിക അട്ടിമറി ശ്രമമുണ്ടായ തുര്‍ക്കിയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 148 വിദ്യാര്‍ത്ഥികളും 38 ഒഫീഷ്യലുകളും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

 ആരാണ് ഫെത്തുള്ള ഗൂലന്‍, സൈനിക അട്ടിമറിക്ക് പിന്നില്‍ മുസ്ലിം പണ്ഡിതനോ!!! ആരാണ് ഫെത്തുള്ള ഗൂലന്‍, സൈനിക അട്ടിമറിക്ക് പിന്നില്‍ മുസ്ലിം പണ്ഡിതനോ!!!

തുര്‍ക്കിയിലെ ട്രീബ്‌സോണിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലാണ് തങ്ങള്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഇന്ത്യന്‍ ടിവി ചാനലുകള്‍ക്കയച്ച വാട്‌സ്ആപ് സന്ദേശത്തിലാണ് വ്യക്തമാക്കിയത്. ജൂലൈ 11ന് ആരംഭിച്ച ലോക സ്‌കൂള്‍ ചാമ്പ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ കായികതാരങ്ങളും ഒഫീഷ്യലുകളുമാണ് ഇവര്‍. ചാമ്പ്യന്‍ഷിപ്പ് 18നാണ് അവസാനിക്കുക.

sushma-swaraj-

അങ്കാറയിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഫോണ്‍വഴിയാണ് അറിഞ്ഞതെന്ന് വ്യക്തമാക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ സുരക്ഷിതരരാണെന്ന് അറിയിച്ചുകൊണ്ട് വീഡിയോ സന്ദേശം അയച്ചിട്ടുള്ളത്. 18ന് മത്സരം കഴിയുന്നതോടെ ഇസ്താംബുളിലെത്തി വിമാനമാര്‍ഗ്ഗം ദില്ലിയിലെത്തുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. സൈനിക അട്ടിമറി ശ്രമത്തിന് ശേഷം രാജ്യത്തിന്റെ അധികാരം സൈന്യവും പോലീസും വീണ്ടെടുത്തെന്ന് വ്യക്തമാക്കുന്ന പ്രസിഡന്റ് എര്‍ഡോഗന്‍ അട്ടിമറി ശ്രമത്തിനിടെ 250 പേര്‍ കൊല്ലപ്പെട്ടതായും ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും അറിയിച്ചു.

English summary
148 Indian athlets and officials are safe in Turkey after military coup.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X