ഈ സാമ്പത്തിക കുറ്റവാളികൾ നടത്തിയത് 40,000 കോടിയോളം രൂപയുടെ തട്ടിപ്പ്; തിരിച്ച് പിടിച്ചത് 15,000 കോടി
ഡൽഹി: ഡൽഹി: ഫ്യുജിറ്റീവ് എകണോമിക് ഒഫെന്റേഴ്സ് നിയമം പ്രകാരം കുറ്റം ചുമത്തപ്പെട്ടവരിൽ നിന്നും 15,113 കോടി രൂപ തിരിച്ച് പിടിച്ച് പൊതുമേഖല ബാങ്കുകൾക്ക് കൈമാറിയെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി രാജ്യസഭയെ അറിയിച്ചത്. 19 പേരിൽ നിന്നാണ് ഇത്തരത്തിൽ പണം തിരിച്ച് പിടിച്ചതെന്നാണ് മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയത്
വിജയ് മല്യ, നീരവ് മോദി, നിതിൻ ജയന്തിലാൽ സന്ധേസര, ചേതൻ ജയന്തിലാൽ സന്ധേസര, ദീപ്തി ചേതൻ സന്ധേസര, ഹിതേഷ് കുമാർ നരേന്ദ്രഭായ് പട്ടേൽ, ജുനൈദ് ഇഖ്ബാൽ മേമൻ, ഹാജ്റ ഇഖ്ബാൽ മേമൻ, ആസിഫ് ഇഖ്ബാൽ മേമൻ, രാമചന്ദ്രൻ വിശ്വനാഥൻ എന്നിവരെയാണ് രാജ്യം സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചത്. ഇവർ 40,000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. വിശദമായി വായിക്കാം

വിജയ് മല്യ
എസ് ബി ഐ ഉൾപ്പെടെ 13 പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ടു എന്നതാണ് ബിസിനസ് ഭീമനായ വിജയ് മല്യയ്ക്കെതിരെയുള്ള കേസ്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ സാമ്പത്തീക കുറ്റങ്ങളാണ് മല്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 മാര്‍ച്ചിൽ വായ്പ്പാ തട്ടിപ്പ് കേസില്‍ കുരുക്കിലായ മല്യ രാജ്യം വിട്ട് ഇംഗ്ലണ്ടിലേക്കാണ് കടന്നത്.
ഹജ്റ ഇഖ്ബാൽ മേമൻ
കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഭാര്യയാണ് ഹജ്റ ഇഖാൽ മേമൻ. 2021 ലാണ് ഹജ്റയ്ക്കും മക്കളായ ആസിഫ് ഇഖ്ബാൽ മേമൻ, ജുനൈദ് ഇഖ്ബാൽ മേമൻ എന്നിവരെ സാമ്പത്തിക കുറ്റവാളിയായി സർക്കാർ പ്രഖ്യാപിച്ചത്. മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വാങ്ങിയതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകൾ നടത്തിയെന്നാണ് ഇവർക്കെതിരായ ഇഡി കേസ്.2021 മിർച്ച് വരെ 800 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. നിലവിൽ ഹജ്റ മക്കൾക്കൊപ്പം വിദേശത്താണ് കഴിയുന്നത്. എന്നാൽ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ല
നിതിൻ ജെ സന്ധേസര
ഗുജറാത്ത് ആസ്ഥാനമായുള്ള ഫാര്‍മ കമ്പനിയായ സ്റ്റെര്‍ലിംഗ് ബയോടെകിന്റെ ഉടമയായ നിതിന്‍ ജയന്തിലാല്‍ സന്ദേസര ആന്ധ്ര ബാങ്കിൽ നിന്നും 5000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തിരിച്ചടവ് മുടങ്ങിയതോടെ 2016 ലായിരുന്നു കേസെടുത്തത്. കമ്പനിയുടെ ഡയറക്ടര്‍മാരായിരുന്ന നിതിന്‍ ജയന്തിലാല്‍ സന്ധേസര, ചേതന്‍കുമാര്‍ ജയന്തിലാല്‍ സന്ദേസര, ദീപ്തി സന്ധേസര എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.
ഹിതേഷ് നരേന്ദ്രഭായ് പട്ടേൽ
സ്റ്റെർലിംഗ് ബയോടെക്കും സന്ധേശര ഗ്രൂപ്പും ഉൾപ്പെട്ട 8,100 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാണ് വ്യവസായി ഹിതേഷ് നരേന്ദ്രഭായ് പട്ടേൽ.ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് നേടിയ വായ്പകൾ തട്ടിയെടുക്കാൻ ബിനാമി സ്ഥാപനങ്ങൾ നടത്തിയെന്നാണ് ഹിതേഷിനെതിരായ ആരോപണം. ഇന്റർപോളിന്റെ റെഡ് നോട്ടീസിനെ തുടർന്ന് ഹിതേഷിനെ അൽബേനിയയിൽ തടവിലാക്കിയിരുന്നു.
നീരവ് മോദി
പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥക്കാരെ സ്വാധീനിച്ച് 1400 കോടി രൂപ വായ്പയെടുക്കുകയും പിന്നീട് തിരിച്ചടക്കാതെ പറ്റിച്ചെന്നുമാണ് വ്ജ്ര വ്യവസായിയാ നീരവ് മോദിക്കെതിരേയുള്ള കേസ്. തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് തന്നെ നീരവ് മോദി രാജ്യം വിടുകയായിരുന്നു. ലണ്ടനിലേക്ക് കടന്ന നീരവ് മോദി 2018 മാര്‍ച്ചിൽ വിദേശത്ത് അറസ്റ്റിലായിരുന്നു.
രാമചന്ദ്രവിശ്വനാഥൻ
ബഹിരാകാശ സ്റ്റാർട്ടപ്പായ ദേവാസ് മൾട്ടിമീഡിയയുടെ സ്ഥാപകനും സിഇഒയുമായിരുന്ന രാമചന്ദ്രൻ വിശ്വനാഥനെ ഈ വർഷമാണ് സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. ദേവാസ് ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സുമായി കരാറിൽ ഏർപ്പെടിട്ടിരുന്നു. ഈ ഇടപാടിൽ 578 കോടിരൂപ വിദേശ വിനിമയച്ചട്ടം ലംഘിച്ച് ദേവാസ് കൈപ്പറ്റിയെന്നാരോപിച്ചായിരുന്നു കേസ്. കേസിലെ രണ്ടാം പ്രതിയാണ് രാമചന്ദ്രൻ വിശ്വനാഥൻ.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications