കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാര്യാഗഞ്ചില്‍ പ്രതിഷേധം കത്തുന്നു... കലാപശ്രമത്തിന് 15 പേര്‍ അറസ്റ്റില്‍, അവസാനിക്കാതെ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയില്‍ പ്രക്ഷോഭം കത്തുന്നു. സമാധാനപരമായിട്ടാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് പോലീസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് രൂക്ഷമായി തന്നെയാണ് തുടരുന്നത്. പഴയ ദില്ലിയിലെ ദാര്യാഗഞ്ചിലെ അക്രമത്തില്‍ പോലീസ് 15 പേരെ അറസ്റ്റ് ചെയ്തു. 40ലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിഷേധം ദില്ലിയില്‍ അതിതീവ്രമാണെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്.

1

അതേസമയം അറസ്റ്റിലായവര്‍ക്കെതിരെ കലാപശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയെന്നും, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും കേസിലുണ്ട്. വെള്ളിയാഴ്ച്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാവാത്തവരുമുണ്ട്. എട്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവരെ ഇന്ന് രാവിലെയോടെ വിട്ടയച്ചതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ളവര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ദിവസം പ്രതിഷേധം അക്രമാസക്തമാക്കുകയും, സുഭാഷ് മാര്‍ഗിലെ ഡിസിപി ഓഫീസിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. എന്നാല്‍ കണ്ണീര്‍വാതകം പ്രയോഗിച്ചെന്ന വാദങ്ങളെ പോലീസ് തള്ളി. വളരെ കുറച്ച് പോലീസ് മാത്രമാണ് സമരെ നിയന്ത്രിക്കാന്‍ എത്തിയത്.

Recommended Video

cmsvideo
Pakistan-based Groups Plan to Target PM Modi at Ramilla Ground | Oneindia Malayalam

കസ്റ്റഡിയില്‍ എടുത്തവരെ ദാര്യാഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചിരുന്നു. ഇവര്‍ക്ക് ആരെയും കാണാനുള്ള അനുവാദവും പോലീസ് നല്‍കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും സ്റ്റേഷനിലേക്ക് കടത്തിവിട്ടില്ല. ഇവരെ മോചിപ്പിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചിട്ടില്ല. പ്രതിഷേധക്കാരെ ചികിത്സിക്കാന്‍ വന്ന ഡോക്ടര്‍മാരുടെ ടീമിനെ പോലും പോലീസ് കടത്തിവിട്ടില്ല. ഒടുവില്‍ പ്രതിഷേധം കനത്തതോടെ ഒരു അഭിഭാഷകനെ പോലീസ് സ്‌റ്റേഷനില്‍ പ്രവേശിപ്പിച്ചു.

സാക്ഷികളെ കൊണ്ടുവന്നാല്‍ പൗരത്വം ഉറപ്പിക്കാം, വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയംസാക്ഷികളെ കൊണ്ടുവന്നാല്‍ പൗരത്വം ഉറപ്പിക്കാം, വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം

English summary
15 arrested in caa protest in daryaganj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X