കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022ൽ ബഹിരാകാശത്തേയ്ക്ക് ഇന്ത്യ ആളെ അയക്കും.. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി:ദില്ലി: രാജ്യം ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനസന്ദേശം. 2022ൽ ബഹിരാകാശത്തേയ്ക്ക് ഇന്ത്യ ആളെ അയക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

modi

എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കിയാൽ മാത്രമെ രാജ്യത്ത് പുരോഗതിയുണ്ടാകുവെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിൽ അധികാര ദല്ലാളുമാരുടെ സാന്നിധ്യം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. യുപിഎ സർക്കാരിന്റെ പാത പിന്തുടർന്നെങ്കിൽ രാജ്യത്ത് പുരോഗതിയുണ്ടാകാൻ ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷ പദ്ധതി സെപ്റ്റംബർ 25ന് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് ഇത്തവണ സ്വാതന്ത്രദിന ആഘോഷങ്ങൾ നടക്കുന്നത്. തലസ്ഥാന നഗരമായ ദില്ലിയിൽ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിന പ്രത്യേക ലൈവ് അപ്ഡേറ്റുകൾ കാണാം...

Newest First Oldest First
10:37 AM, 15 Aug

രാമേശ്വരത്തെ അബ്ദുൾ കലാമിന്റെ വസതിക്ക് മുമ്പിൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ പതാക ഉയർത്തുന്നു.
10:35 AM, 15 Aug

പാകിസ്ഥാൻ സൈനികർക്ക് ബിഎസ്എഫ് ജവാന്മാർ വാഗ അതിർത്തിയിൽ മധുരം കൈമാറുന്നു
10:14 AM, 15 Aug

ബംഗാൾ മുഖ്യമന്ത്രി മമത് ബാനർജി കൊൽക്കത്തയിൽ പതാക ഉയർത്തി
10:06 AM, 15 Aug

പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി
10:04 AM, 15 Aug

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വസതിക്ക് മുമ്പിൽ പതായ ഉയർത്തിയപ്പോൾ
9:54 AM, 15 Aug

ഫുൽബാരിയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സൈനികർ മധുരം കൈമാറുന്നു.
9:43 AM, 15 Aug

ബിജെപി അധ്യക്ഷൻ അമിത് ഷാ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി
9:42 AM, 15 Aug

തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടിപളനിസാമി ചെന്നൈയിൽ ദേശീയ പതാക ഉയർത്തുന്നു
9:40 AM, 15 Aug

കശ്മീർ താഴ്വരയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ബിഎസ്എൻഎൽ ലാൻഡ് ലൈനുകൾ മാത്രമെ പ്രവർത്തിക്കുന്നുള്ളു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി.
9:23 AM, 15 Aug

ആർ എസ് എസ് നേതാവ് മോഹൻ ഭഗവത് ബെംഗളൂരുവിലെ രാഷ്ട്രോത്ന വിദ്യാ കേന്ദ്രയിൽ പതായ ഉയർത്തുന്നു.
9:21 AM, 15 Aug

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മുംബൈയിൽ ദേശിയ പതാക ഉയർത്തുന്നു.
9:13 AM, 15 Aug

പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചു
9:13 AM, 15 Aug

ഇത് പുതിയ ഇന്ത്യയാണ്. നമ്മുടെ വിധി നമ്മളാണെഴുതുന്നത്. നമുക്ക് ആകാശത്തോളം ഉയരണമെന്നും പ്രധാനമന്ത്രി
9:10 AM, 15 Aug

രാഹുൽ ഗാന്ധിയുടെ സ്വാതന്ത്ര്യദിന ആശംസകൾ
9:08 AM, 15 Aug

സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത്രയധികം വനിതാ പ്രതിനിധികളുള്ള മന്ത്രിസഭ ആദ്യമാണ്.
9:06 AM, 15 Aug

രാജ്യത്ത് സമാധാനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ത്രിപുരയിലും,മേഘാലയിലും, അരുണാചൽപ്രദേശിലും മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ സമാധാനം പുലരുന്നു.
9:04 AM, 15 Aug

മുത്തലാഖ് ഒരു സാമൂഹിക വിപത്താണ്. എന്റെ മുസ്ലീം സഹോദരിമാർക്ക് ഇതിൽ നിന്നും മോചനം ഉറപ്പാക്കും.
9:02 AM, 15 Aug

കശ്മീരിൽ സമാധാനമാണ് ബുള്ളറ്റുകളല്ല വേണ്ടതെന്ന് പ്രധാനമന്ത്രി
8:49 AM, 15 Aug

കള്ളപ്പണക്കാരെയും അഴിമതിക്കാരെയും വെറുതെ വിടില്ല. ഇവർ രാജ്യത്തെ നശിപ്പിക്കും. അധികാര ദല്ലാളുമാരുടെ കൈയ്യിൽ നിന്നും ദില്ലി മുക്തമായെന്നും പ്രധാനമന്ത്രി
8:45 AM, 15 Aug

ഇന്ത്യയിലെ നികുതിദായകർ രാജ്യ പുരോഗതിയിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി
8:42 AM, 15 Aug

50 കോടി ഇന്ത്യക്കാർക്ക് ഉപകാരപ്പെടുന്നതാണ് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. രാജ്യത്തെ പട്ടിണിയിൽ നിന്നും മുക്തമാക്കുമെന്ന് പ്രധാനമന്ത്രി
8:33 AM, 15 Aug

പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ പദ്ധതി സെപ്റ്റംബർ 25 മുതൽ നിലവിൽ വരും. പാവപ്പെട്ട ജനങ്ങൾക്ക് മെച്ചപ്പെട്ടതും ചിലവ്കുറഞ്ഞതുമായ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
8:30 AM, 15 Aug

സാമീഹിക നീതിക്ക് വേണ്ടി മാറ്റിവെച്ചതായിരുന്നു ഇത്തവണത്തെ പാർലമെന്റ് സമ്മേളനം. ഒബിസി കമ്മീഷൻ രൂപീകരിക്കാനുള്ള ബിൽ പാസാക്കി.
8:27 AM, 15 Aug

ബഹിരാകാശത്തേക്ക് 2022ൽ ഇന്ത്യ ആളെ അയക്കുമെന്ന് പ്രധാനമന്ത്രി. ബഹിരാകാശത്ത് ഇന്ത്യയുടെ ത്രിവർണ പതാക പാറും. നമ്മുടെ ശാസ്ത്രജ്ഞൻമാർ രാജ്യത്തിന് അഭിമാനമാണെന്നും പ്രധാനമന്ത്രി
8:15 AM, 15 Aug

ഇന്ത്യയുടെ സ്വരം ഇന്ന് ലോക വേദികളിൽ ഉയർന്ന് കേൾക്കുന്നു. നമുക്ക് മുമ്പിൽ വാതിലുകൾ കൊട്ടിയടച്ചവർക്ക് നമ്മൾ ഇന്ന് അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.
8:13 AM, 15 Aug

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് ദില്ലി വിദൂരമായൊരു പ്രദേശമായിരുന്നു. എന്നാൽ ഇപ്പോൾ അവരെയും ദില്ലിയിലേക്ക് ചേർത്തുപിടിക്കാൻ സാധിക്കുന്നു
8:10 AM, 15 Aug

രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയിൽ സൈനികരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കാൻ സാധിച്ചു.
8:04 AM, 15 Aug

ജിഎസ്ടി നടപ്പിലാക്കരുതെന്ന് ആഗ്രഹിച്ചവർ അത് വർഷങ്ങളായി തടഞ്ഞുവെച്ചു. കഴിഞ്ഞ വർഷം ജിഎസ്ടി യാഥാർത്ഥമായി.
8:03 AM, 15 Aug

വൈദ്യൂതികരണവും ശൗചാലയം നിർമാണവും 2013ലേതു പോലെ തുടർന്നിരുന്നെങ്കിൽ പൂർത്തിയാക്കാൻ ദശാബ്ധങ്ങളെടുക്കുമായിരുന്നുവെന്ന് മോദി.
8:01 AM, 15 Aug

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ സ്വാതന്ത്ര്യദിാഘോഷം ദർബാർ ഹാളിലേക്ക് മാറ്റി
READ MORE

English summary
Prime Narendra modi speech on 15 august from Red fort. Here is the full live updates of the independence day celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X