കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മഹാരാഷ്ട്രയില്‍ പലിശ സഹിതം മറുപണി; 15 ബിജെപി എംഎല്‍എമാര്‍ ബന്ധപ്പെട്ടുവെന്ന് മന്ത്രി

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മധ്യപ്രദേശിലെ 18 മാസം പ്രായമായ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഓപ്പറേഷന്‍ ലോട്ട് പുറത്തെടുത്തുവെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലായ മനേസറിലേക്ക് ഭരണപക്ഷത്തെ എട്ട് എംഎല്‍എമാരെ എത്തിച്ചതോടെയാണ് ബിജെപി നീക്കങ്ങള്‍ പുറത്തായത്. അതേസമയം റിസോര്‍ട്ടിലക്ക് മാറ്റിയ എംഎല്‍എമാരില്‍ ആറ് പേരെ കോണ്‍ഗ്രസ് ബുധനാഴ്ച ഭോപ്പാലില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.

'താടിവെച്ച് 5 ആഴ്ച', കരാറിലെ പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ.. വികാരാധീനനായി കരാറില്‍ ഒപ്പ് വെച്ച് ഷെയിന്‍'താടിവെച്ച് 5 ആഴ്ച', കരാറിലെ പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ.. വികാരാധീനനായി കരാറില്‍ ഒപ്പ് വെച്ച് ഷെയിന്‍

എന്നാല്‍ മധ്യപ്രദേശില്‍ ലഭിച്ച പണിക്ക് പലിശ സഹിതം ബിജെപിക്ക് മറുപണി നല്‍കുമെന്ന മുന്നറിയിപ്പാണ് മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ നല്‍കുന്നത്. 15 ബിജെപി എംഎല്‍എമാര്‍ കൂറുമാറാന്‍ തയ്യാറാണെന്നാണ് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. വിശദാ​ശങ്ങളിലേക്ക്

 നാടകീയ നീക്കം

നാടകീയ നീക്കം

രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മധ്യപ്രദേശില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളുടെ എംഎല്‍എമാരെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ ശക്തമാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് ആയിരുന്നു ബിജെപിക്കെതിരെ രംഗത്തെത്തിയത്.

 ഓപ്പറേഷന്‍ താമര

ഓപ്പറേഷന്‍ താമര

ആരോപണം ഉയര്‍ത്തി മണിക്കൂറുകള്‍ക്കകമാണ് മധ്യപ്രദേശില്‍ല്‍ ഓപ്പറേഷന്‍ താമര അവതരിച്ചത്. 10 എംഎല്‍എമാരെയാണ് അര്‍ധരാത്രിയോടെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയത്. ദിഗ്‌വിജയ് സിങ്ങും മകനും മന്ത്രിയുമായ ജയ്വര്‍ധന്‍ സിങ്ങും 'രക്ഷാപ്രവര്‍ത്തനത്തിന്' ചുക്കാന്‍ പിടിച്ചതോടെ ആറ് എംഎല്‍എമാര്‍ തിരിച്ച് കോണ്‍ഗ്രസ് ക്യാമ്പിലെത്തി.

 ബിജെപിക്കൊപ്പം

ബിജെപിക്കൊപ്പം

ഇനിയും നാല് എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അവര്‍ കര്‍ണാടകത്തിലെ ചിക്കമംഗലൂരിവിലെ റിസോര്‍ട്ടിലാണ് കഴിയുന്നത്. അവരുമായി ബന്ധപ്പെട്ടുവെന്നും അവരും ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

 ഭീഷണിയില്ല

ഭീഷണിയില്ല

അതേസമയം ഇപ്പോള്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് ഭീഷണിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സര്‍ക്കാരിനെ താഴെയിറക്കണമെങ്കില്‍ കുറഞ്ഞത് എട്ട് എംഎല്‍എമാരെയെങ്കിലും ബിജെപിക്ക് മറുകണ്ടം ചാടിക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

 ഓപ്പറേഷന്‍ പഞ്ച

ഓപ്പറേഷന്‍ പഞ്ച

'ഓപ്പറേഷന്‍ ലോട്ടസിനെ' പ്രതിരോധിക്കാന്‍ ഓപ്പറേഷന്‍ 'പഞ്ചയും കോണ്‍ഗ്രസ് പുറത്തെടുത്തിട്ടുണ്ട്. കുറഞ്ഞത് 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

 മറുപടിയുമായി 'മഹാരാഷ്ട്ര'

മറുപടിയുമായി 'മഹാരാഷ്ട്ര'

എന്നാലും ഏത് നിമിഷവും ബിജെപി മറ്റൊരു ഓപ്പറേഷന്‍ താമരയ്ക്ക് തുനിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. അതിനിടയിലാണ് ബിജെപിക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാര്‍ രംഗത്തെത്തിയത്. മഹാരാഷ്ട്രയില്‍ 15 ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു.

 15 പേര്‍

15 പേര്‍

ബിജെപിയുടെ അധികാര മോഹത്തിനെതിരേയും ജയന്ത് ആഞ്ഞടിച്ചു. പതിനഞ്ച് ബിജെപി എംഎല്‍എമാരാണ് തങ്ങളുമായി ബന്ധം പുലര്‍ത്തുന്നത്. ഈ നിമിഷവും അവര്‍ സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്നുണ്ട്, അവരുടെ മനസ് ഞങ്ങള്‍ക്ക് അറിയാം ജയന്ത് പറഞ്ഞു

 പക്ഷേ

പക്ഷേ

എന്നിരുന്നാലും ഞങ്ങള്‍ എംഎല്‍എമാരെ കടത്തില്ല. അത് ധാര്‍മ്മികതയല്ല. അങ്ങനെയൊരു തെറ്റ് ഞങ്ങള്‍ ചെയ്യില്ല. സര്‍ക്കാരിനെ സുസ്ഥിരപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം, ജയന്ത് പറഞ്ഞു. ബിജെപി മഹാരാഷ്ട്രയിലും അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജയന്തിന്‍റെ പ്രതികരണം.

 അധികാരം പിടിക്കാന്‍

അധികാരം പിടിക്കാന്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ അധികാരം തിരിച്ച് പിടിക്കാന്‍ ബിജെപി നീക്കം ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഖ്യസര്‍ക്കാരില്‍ ഉടലെടുത്ത അസ്വാരസ്വങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

 താഴെവീഴുമെന്ന്

താഴെവീഴുമെന്ന്

ഏത് നിമിഷവും മഹാ വികാസ് അഘാഡി സഖ്യം താഴെ വീഴുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. ധൈര്യമുണ്ടെങ്കില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് നേരത്തേ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു.

 പിന്തുണയ്ക്കുമെന്ന്

പിന്തുണയ്ക്കുമെന്ന്

മുസ്ലീം സംവരണവുമായി സഖ്യസര്‍ക്കാരിനുള്ളില്‍ അതൃപ്തി തുടരുന്നതിനെ ശിവസേനയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ബിജെപി വ്യക്തമാക്കിയിരുന്നു. മുസ്ലീം സംവരണത്തെ ചൊല്ലി എന്‍സിപിയും കോണ്‍ഗ്രസും സഖ്യം ഉപേക്ഷിച്ചാല്‍ ബിജെപി ശിവസേനയെ പിന്തുണയ്ക്കും എന്നായിരുന്നു ബിജെപി നേതാവ് സുധീര്‍ മുംഗ്തിവാര്‍ പറഞ്ഞത്.

ദില്ലി കലാപം; ബിജെപിക്ക് തിരിച്ചടി.. രാജിയ്ക്കൊരുങ്ങി നേതാവ്, മോദിയെ വിശ്വസിച്ചു.. പക്ഷേ

English summary
15 BJP MLAs in touch with Maharashtra government says minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X