Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര തീവണ്ടി അപകടം: മരണം 15 ആയി

മുംബൈ: കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മൊത്തം 87 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് റെയില്‍വേ അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതം നല്‍കാനും തീരുമാനമായി.

Train Accident New

മെയ് നാലിന് രാവിലെ ഒമ്പതരക്കാണ് അപകടം സംഭവിച്ചത്. ദിവ-സാവന്ത് വാഡി പാസഞ്ചര്‍ തീവണ്ടിയാണ് പാളം തെറ്റിയത്. ദിവക്കും റോഹക്കും ഇടയില്‍ നിദി ഗ്രാമത്തിനടത്തുവച്ചാണ് അപകടം. ഇവിടത്തെ തുരങ്കത്തിലൂടെ തീവണ്ടി പുറത്ത് കടന്നയുടനെയാണ് പാളം തെറ്റിയതെന്നാണ് വിവരം.

റായ്ഗഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. തീവണ്ടി പാളംതെറ്റിയ വിവരം അറിഞ്ഞ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിവച്ചത്. ഉടന്‍ തന്നെ റായ്ഗഡ് പോലീസും സ്ഥലത്തെത്തി. ഉച്ചക്ക് രണ്ടര വരെയുള്ള വിവരം അനുസരിച്ചാണ് 15 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

തീവണ്ടിയുടെ എഞ്ചിനും നാല് ബോഗികളും ആണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച വൈകുന്നേവും തുടരുയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

റെയില്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍

ഛത്രപതി ശിവജി ടെര്‍മിനസ്: 022-22755990/ 22694090

താനെ: 022-24114836

പനവേല്‍: 022- 27468833

രത്‌നഗിരി: 02353-228176/ 228951/ 228954

ബേലാപുര്‍: 022-27561721/23

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+