കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ വെള്ളപ്പൊക്കം; മരണം 15 ആയി

  • By Pratheeksha
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്തെ മഴയിലും വെളളപ്പൊക്കത്തിലും 15 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളിലാണ് ഏഴു പേര്‍ മരിച്ചത്. കഴിഞ്ഞ ദിവസം എട്ടുപേര്‍ മരിച്ചിരുന്നു. നര്‍മ്മദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതും ഭീതിയുണര്‍ത്തുന്നുണ്ട്.

നദി കരകവിഞ്ഞാല്‍ ആഘാതം കൂടുമെന്ന ഭീതിയിലാണ് സംസ്ഥാനം. മഴ നാശം വിതയ്ക്കുന്ന ജില്ലകളില്‍ ആളുകള്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്‍ഡോര്‍, ഉജ്ജയിന്‍,ഹൊഷങാബാദ് എന്നിവിടങ്ങളിലാണ് മഴ കനത്ത നാശം വിതക്കുന്നത്.

സുഹൃത്തുക്കളുടെ മുന്നില്‍ അമ്മയുടെ ശാസന:23 കാരി ജീവനൊടുക്കിസുഹൃത്തുക്കളുടെ മുന്നില്‍ അമ്മയുടെ ശാസന:23 കാരി ജീവനൊടുക്കി

xrain3-09-1

ഇതിനകം ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥലത്തേയ്ക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുളള അറിയിപ്പ്.

English summary
With heavy rains lashing Madhya Pradesh, the death toll due to flood-related mishaps has gone up to 15 in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X