വിമാനത്തിന് ലാൻഡ് ചെയ്യാൻ റൺവേ വേണമെന്നില്ല, ഹൈവേ മതി, വ്യോമസേനയുടെ അഭ്യാസം
ഇതിന്റെ ഭാഗമായി ലഖ്നൗ- ആഗ്ര അതിവേഗ പതായിൽവ്യോമയാന വിമാനങ്ങൾ ഇതിനുള്ള പരിശീലനം നേടി.
Recommended Video

ലഖ്നൗ: അടിയന്തര സാഹചര്യങ്ങളിൽ വിമാനം ലാൻഡ് ചെയ്യാനുള്ള പരിശീലനം നേടി ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി ലഖ്നൗ- ആഗ്ര അതിവേഗ പതായിൽ വ്യോമയാന വിമാനങ്ങൾ ഇതിനുള്ള പരിശീലനം നേടി. സുഖോയ് 30, മിറാഷ് 200, തുടങ്ങിയ മുന്‍നിര പോര്‍ വിമാനങ്ങളും ചരക്കു വിമാനങ്ങളുമടക്കം 20 വിമാനങ്ങളാണ് അഭ്യാസത്തിൽ പങ്കെടുത്തത്.

വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവുകയോ മറ്റ് അടിയന്തരഘട്ടങ്ങളിൽ വിമാനം ഹൈവയിൽ എങ്ങനെ ലാൻഡ് ചെയ്യാമെന്നുള്ളതായിരുന്നു പരിശീലനം. യുദ്ധവിമാനങ്ങളുടെ പ്രകടനത്തിന്റെ ഭാഗമായി ഇന്നലെ മുതൽ ലക്നൗവിലെ ബംഗാർമൗ ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ടായിരുന്നു.

ഹൈവേകളിൽ ലാൻഡിങ്
അടിയന്തര ഘട്ടങ്ങളിൽ വിമാനം താഴെയിറക്കാൻ ഇനി എക്സ്പ്രസ് ഹൈവെകൾ മതി. ഇതിനായുള്ള പരീക്ഷണം ഇന്ത്യൻ വ്യോമസേന അരംഭിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങൾ നശിപ്പിക്കുകയോ അത്യാവശ്യ ലാൻഡിങിനുമായിരിക്കും ഈ സംവിധാനം ഉപയോഗിക്കുക.

യുദ്ധവിമാനങ്ങളേയും താങ്ങും
3500 കിലോ ഭാരമുള്ള ,സി-130 ജെ സുപ്പർ ഹെർക്കുലീസ് , മിറാഷ് 200, സുഖേയ് 30എംകെഐ തുടങ്ങി പോർ വിമാനങ്ങളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഇവ ഹൈവേയിൽ സുഗമായി ലാൻഡ് ചെയ്യുകയും തിരികെ പറക്കുന്നുമുണ്ട്.

ഹൈവേയിൽ ലാൻഡ് ചെയ്യുന്നത് മൂന്നാം തവണ
ഇതു മൂന്നാം തവണയാണ് ഹൈവേകളിൽ യുദ്ധ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത്. ഇ2015 ൽ ദില്ലിക്കു സമീപമുള്ള യമുന അതിവേഗപ്പാതയിൽ മിറാഷ് 2000 യുദ്ധവിമാനം ലാൻഡ് ചെയ്തിരുന്നു. 2016 നവംബറിൽ അഗ്ര-ലഖ്നൗ അതിവേഗ പതയിലും അറു യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്തിരുന്നു.

ഏറ്റവും കൂടുതൽ വിമാനങ്ങൾ
കഴിഞ്ഞ രണ്ടു തവണ ഹൈവേകളിൽ വിമാനം ലാൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ വിമാനങ്ങൾ റോഡിൽ ലാൻഡ് ചെയ്തത് ഇതാദ്യമായാണെന്ന് സെൻട്രൽ കമാൻഡ് പിആർഒ ഗാർഗി മാലിക് സിൻഹ പറഞ്ഞു.

ചരക്കു വിമാനങ്ങളും
സൈനിക നടപടികൾക്ക് പുറമേ പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഈ പരിശീലനം ഉപകരിക്കുമെന്ന് മുൻവിധിയുടെ അടിസ്ഥാനത്തിന്റെ ഭാഗമായി പരിശീലനത്തിൽ ചരക്ക് വിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു

റോഡ് ഗതാഗതം നിയന്ത്രണം
മൂന്ന് മണിക്കൂർ നീണ്ടു നിന്ന പരിശീലനം ലക്നൗവിലെ ബംഗാർമൗ ഭാഗത്തായിരുന്നു. കൂടാതെ ഹൈവേയിൽ ഗതാഗതം നിയന്ത്രിച്ചായിരുന്നു പരിശീലനം.

യുദ്ധം മുന്നിൽ കണ്ട്
രാജ്യത്ത് യുദ്ധസമാനമായ സഹാചര്യമുണ്ടാവുകയാണെങ്കിൽ വിമാനങ്ങൾക്ക് ഹൈവേ ഉപയോഗിക്കാൻ സാധിച്ചെന്നു വരുകയില്ല. അത്തരം സന്ദർഭങ്ങൾ ഉണ്ടായൽ ഹൈവേകൾ ഉപയോഗിക്കാം.


Click it and Unblock the Notifications