ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് 15 മരണം; നിരവധി പേർക്ക് പരിക്ക്
ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് 15 പേർക്ക് ദാരുണാന്ത്യം. 4 പോലീസുകാരടക്കമാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അളകനന്ദ നദിയുടെ തീരത്താണ് അപകടം നടന്നത്. നമാമി ഗംഗ പദ്ധതി പ്രദേശത്ത് ജോലി ചെയ്തിരുന്നവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

'അഞ്ച് ഹോം ഗാർഡും ഒരു പോലീസ് സബ് ഇൻസ്പെക്ടറും അടക്കം 15 പേരാണ് മരിച്ചത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്', ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായതെന്ന് ചമോലി എസ് പി പ്രമേന്ദ്ര ദോപൽ പറഞ്ഞു. 'സെക്യൂരിറ്റ് ഗാർഡ് വൈദ്യുതാഘാതമേറ്റ് മരിച്ചതായി ഗ്രാമത്തിലുള്ളവർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്ത് പോയി. തുടർന്ന് 21 പേർക്ക് വൈദ്യുതാഘാതമേറ്റതായി കണ്ടെത്തുകയായിരുന്നു. ഇതിൽ 15 പേർ മരിച്ചിട്ടുണ്ട്. മറ്റുളളവരുടെ നില ഗുരുതരമാണ്', പ്രമേന്ദ്ര ദോപൽ പറഞ്ഞു.അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടു.












Click it and Unblock the Notifications