മോദി പറഞ്ഞ 15 ലക്ഷം അക്കൗണ്ടിലെത്തുമെന്ന് പ്രചാരണം, അക്കൗണ്ട് തുറക്കാൻ തിക്കിത്തിരക്കി മൂന്നാറുകാർ
മൂന്നാര്‍: അധികാരത്തില്‍ എത്തിയാല്‍ പിടിച്ചെടുക്കുന്ന കളളപ്പണത്തില്‍ നിന്ന് 15 ലക്ഷം ഓരോരുത്തരുടേയും അക്കൗണ്ടിലെത്തും എന്നുളള നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം ബിജെപിയെ ചെറുതായൊന്നുമല്ല വെള്ളം കുടിപ്പിച്ചിട്ടുളളത്. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി അത്തരമൊരു പ്രസ്താവന നടത്തിയത്. മോദിയുടെ ആ വാക്ക് പാലിക്കപ്പെടാന്‍ പോകുന്നുവെന്ന വ്യാജ പ്രചാരണത്തില്‍ മൂക്കും കുത്തി വീണിരിക്കുകയാണ് മൂന്നാറുകാര്.
കഴിഞ്ഞ ദിവസങ്ങളിലായാണ് മൂന്നാറില്‍ ഇത്തരമൊരു പ്രചാരണം നടന്നത്. പ്രധാനമന്ത്രി പറഞ്ഞത് പോലെ 15 ലക്ഷം രൂപ ബാങ്കിലെത്തുമെന്നും അതിനായി എല്ലാവരും അക്കൗണ്ട് എടുക്കണം എന്നുമാണ് സന്ദേശം പ്രചരിച്ചത്.

ഇത് വിശ്വസിച്ച ആളുകള്‍ ഒന്നും നോക്കാതെ അക്കൗണ്ട് തുറക്കാന്‍ പോസ്റ്റ് ഓഫീസിലേക്ക് ഓടി. നൂറ് കണക്കിന് ആളുകളാണ് പോസ്റ്റ് ഓഫീസില്‍ എത്തിയത്. പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ അത്തരമൊരു സംഭവം ഇല്ലെന്നും വ്യാജ പ്രചാരണമാണ് എന്നും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആളുകള്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ ഭൂരിപക്ഷം പേരും അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
അവധി ദിവസമായ ഞായര്‍ ആയിട്ട് പോലും ആയിരത്തോളം പുതിയ അക്കൗണ്ടുകളാണ് തുറന്നിരിക്കുന്നത്. 15 ലക്ഷം രൂപയില്‍ പതിനായിരം വീതം മാസത്തില്‍ കിട്ടുമെന്ന പ്രചാരണം വിശ്വസിച്ചാണ് എല്ലാവരും എത്തിയത്. അവധിയെടുത്താണ് എസ്റ്റേറ്റ് തൊഴിലാളികള്‍ അടക്കമുളളവര്‍ അക്കൗണ്ട് തുറക്കാന്‍ എത്തിയത്. ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസും എത്തി.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications