റോഡരികില്‍ കിടന്നവര്‍ക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി; 15 മരണം, നഷ്ടപരിഹാരം പ്രഖ്യാപിച്ച് മോദി
ഗാന്ധിനഗര്‍: റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാഴികള്‍ക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ട്രാക്ടറുമായി ഇടിച്ചതിനെ തുടര്‍ന്ന് ട്രക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. തുടര്‍ന്നാണ് റോഡരികിലേക്ക് പാഞ്ഞുകയറിയത്. കിം മന്ത്‌വി ഹൈവേയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. രാജസ്ഥാനിലെ ബന്‍സ്വാരയിലുള്ള തൊഴിലാളികളാണ് മരിച്ചത്. 13 പേര്‍ തൊഴിലാളികളാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രി ഓഫീസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നു എന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications