15 മാസം പ്രായമുളള കുഞ്ഞിനെ തല്ലിച്ചതച്ച് അമ്മ! വിശപ്പ് കാരണമെന്ന്, സിസിടിവിയിൽ കുടുങ്ങി! വീഡിയോ വൈറൽ
പുരി: മാസങ്ങള്‍ മാത്രം പ്രായമുളള പിഞ്ചുകുഞ്ഞിനെ ക്രൂരമായി തല്ലിച്ചതച്ച് അമ്മ. 15 മാസം മാത്രം പ്രായമുളള കുഞ്ഞിനെയാണ് സ്വന്തം അമ്മ തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുഞ്ഞിന്റെ അച്ഛന് തന്നെയാണ് മര്‍ദ്ദനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. കുഞ്ഞിനെ അമ്മ അടിക്കുന്നതും തൊഴിക്കുന്നതും ഞെരുക്കി ശ്വാസം മുട്ടിക്കുന്നതും വീഡിയോയില്‍ കാണാം.
ഒഡിഷയിലെ പുരി ജില്ലയിലുളള ഗോപ് മേഖലയില്‍ നിന്നുളളതാണ് വീഡിയോ. വീടിനുളളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ആണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. യുവതിയുടെ ഭര്‍ത്താവാണ് വീട്ടില്‍ സിസിടിവി സ്ഥാപിച്ചത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട് ഭര്‍ത്താവ് യുവതിക്കെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Recommended Video
ഇതേ തരത്തില്‍ തന്റെ ഭാര്യ കുഞ്ഞിനെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് ഭര്‍ത്താവ് പോലീസില്‍ കൊടുത്ത പരാതിയില്‍ ആരോപിക്കുന്നത്. തന്റെ മാതാപിതാക്കളേയും ഭാര്യ ഇത്തരത്തില്‍ സ്ഥിരമായി ദ്രോഹിക്കാറുണ്ടെന്നും ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചു. ഭാര്യയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ വീട്ടിനുളളില്‍ സിസിടിവി സ്ഥാപിച്ചത് എന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. അങ്ങനെയാണ് മകനെ തല്ലിച്ചതയ്ക്കുന്ന ഭാര്യയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങിയത്.
എന്നാല്‍ ഭര്‍ത്താവ് ഉന്നയിച്ച ആരോപണങ്ങള്‍ യുവതി നിഷേധിച്ചു. ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് തന്നെ നിരന്തരം പീഡിപ്പിക്കുന്നത് എന്നാണ് യുവതി ആരോപിക്കുന്നത്. ചില നേരങ്ങളില്‍ തനിക്ക് കഴിക്കാന്‍ ഭക്ഷണം പോലും തരാറില്ലെന്നും യുവതി ആരോപിച്ചു. വിശപ്പ് കാരണം അനുഭവിച്ച ദുരിതങ്ങള്‍ കാരണമാണ് ആ ദേഷ്യം കുഞ്ഞിനെ തല്ലി തീര്‍ത്തത് എന്നും യുവതി പറയുന്നു. കുഞ്ഞിനെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ജനരോഷം ഉയരുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications