കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കെന്ന്; അടുത്ത വെടി പൊട്ടിച്ച് രമേശ് ജാര്‍ഖിഹോളി

Google Oneindia Malayalam News

ബെംഗളൂരു: 17 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ നിലം പതിച്ചത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേശ് ജാര്‍ഖിഹോളിയുടെ അതൃപ്തി മുതലെടുത്ത് ബിജെപി നടത്തിയ ഓപ്പറേഷന്‍ ലോട്ടസ് സംസ്ഥാനത്ത് ഫലം കാണുകയായിരുന്നു. ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു രമേശ് ജാര്‍ഖിഹോളിയെ ബിജെപി മറുകണ്ടം ചാടിച്ചത്.

'കള്ളക്കടത്തുകാരുടെ വക്കീല്‍,അഭിഭാഷക രംഗത്തെ വിമതന്‍',നിയമ-രാഷ്ട്രീയ രംഗത്തെ അതികായന്‍ രാം ജഠ്മലാനി'കള്ളക്കടത്തുകാരുടെ വക്കീല്‍,അഭിഭാഷക രംഗത്തെ വിമതന്‍',നിയമ-രാഷ്ട്രീയ രംഗത്തെ അതികായന്‍ രാം ജഠ്മലാനി

അതേസമയം പാലം വലിച്ച നേതാക്കളെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യരാക്കിയിരുന്നു. ഇതോടെ ഇവര്‍ക്ക് ബിജെപി സര്‍ക്കാരിന്‍റെ ഭാഗമാകാനോ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ കഴിയില്ലെന്ന ആശ്വാസത്തിലാണ് ഇരുപാര്‍ട്ടികളും. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപി ക്യാമ്പില്‍ എത്തുമെന്നാണ് രമേശ് ജാര്‍ഖിഹോളിയുടെ വെല്ലുവിളി. വിശദാംശങ്ങള്‍ ഇങ്ങനെ

 സര്‍ക്കാരിനെ താഴെയിറക്കി

സര്‍ക്കാരിനെ താഴെയിറക്കി

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ച വേളയില്‍ മന്ത്രിസഭാംഗമായിരുന്നു രമേശ് ജാര്‍ഖിഹോളി. എന്നാല്‍ അധികം വൈകാതെ അദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം മാറ്റി. സഹോദരന്‍ സതീഷ് ജാര്‍ഖിഹോളിക്ക് മന്ത്രിപദവി നല്‍കുകയും ചെയ്തു. അന്ന് മുതല്‍ നിലനില്‍ക്കുന്ന രമേശ് ജാര്‍ഖിഹോളിയുടെ അതൃപ്തിയാണ് വിമത നീക്കത്തിന് വഴിവെച്ചതും സര്‍ക്കാരിനെ താഴെയിറക്കിയതും.

 വീണ്ടും രമേശ് ജാര്‍ഖിഹോളി

വീണ്ടും രമേശ് ജാര്‍ഖിഹോളി

അതേസമയം രാജിവെച്ച 17 പേരെ അയോഗ്യരാക്കിയതിലൂടെ ആശ്വസിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്നതിനാല്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ മണ്ഡലങ്ങളില്‍ വീണ്ടും വിജയം കൊയ്യാമെന്നും അതുവഴി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആകുമെന്നാണ് ഇരു പാര്‍ട്ടികളുടേയും പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും വെടിപ്പൊട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് രമേശ് ജാര്‍ഖിഹോളി.

 15 പേര്‍ കൂടി ബിജെപിയിലേക്ക്?

15 പേര്‍ കൂടി ബിജെപിയിലേക്ക്?

കോണ്‍ഗ്രസില്‍ നിന്നുള്ള 15 എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് ചേക്കേറാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് രമേശ് ജാര്‍ഖിഹോളി വെളിപ്പെടുത്തി. രമേശിന്‍റെ മണ്ഡലമായ ഗോകക്കില്‍ നടന്ന സങ്കല്‍പ് സംവേശ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നും താന്‍ രാജിവെച്ചതിന് കാരണക്കാരന്‍ സഹോദരന്‍ സതീഷ് ജാര്‍ഖിഹോളിയാണെന്നും രമേശ് ആരോപിച്ചു.

 രാഷ്ട്രീയ ജീവിതത്തിന് തടസം

രാഷ്ട്രീയ ജീവിതത്തിന് തടസം

തന്‍റെ ആവശ്യങ്ങളെല്ലാം മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും മല്ലികാര്‍ജ്ജുന ഗാര്‍ഖേയും നിരസിച്ചു. സതീഷ് ജാര്‍ഖിഹോളി തന്‍റെ രാഷ്ട്രീയ ജീവതത്തിന് തുരങ്കം വെയ്ക്കുകയാണെന്നും രമേശ് ജാര്‍ഖിഹോളി ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോകക്കില്‍ ഇളയ സഹോദരന്‍ ലഗാനെ മത്സരിപ്പിക്കുന്നതിനെതിരേയും രമേശ് രംഗത്തെത്തി.

 വലിയ അഴിമതി

വലിയ അഴിമതി

ലഗാനുമായുള്ള തന്‍റെ ബന്ധം ഇല്ലാതാക്കാനാണ് സതീഷ് ശ്രമിക്കുന്നത്. ഗോകോക്ക് ലഗാന് വിട്ട് നല്‍കി സതീഷിന്‍റെ മണ്ഡലമായ യമകണമരടിയില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണ്. സതീഷ് വഞ്ചകനാണ്. യമകണമരടിയിലെ 1000 ഏക്കറോളം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഭൂമി സതീഷ് കൊള്ളയടിച്ചിട്ടുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ജനം സതീഷിനെ പുറത്താക്കും. ഇത് ഭയന്നാണ് ലഗാനെ ഗോക്കോക്കില്‍ മത്സരിപ്പിക്കുന്നതെന്നും രമേശ് ആരോപിച്ചു.

 ബിജെപിയില്‍ ചേരും

ബിജെപിയില്‍ ചേരും

അയോഗ്യത നടപടിയെ നിയമപോരാട്ടത്തിലൂടെ നേരിടും. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകും. വിധി വന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ താന്‍ ബിജെപിയില്‍ ചേരുമെന്നും രമേശ് ജാര്‍ഖിഹോളി പറഞ്ഞു. അതേസമയം മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ പിന്തുണച്ച് രമേശ് രംഗത്തെത്തി. അദ്ദേഹം തന്‍റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന് നല്ല രാഷ്ട്രീയ ഭാവി ഉണ്ടാകട്ടേയെന്നും രമേശ് പറഞ്ഞു.

 കോണ്‍ഗ്രസ് തിരിച്ചു പിടിക്കും

കോണ്‍ഗ്രസ് തിരിച്ചു പിടിക്കും

അതിനിടെ രമേശിന് മറുപടിയുമായി സഹോദരന്‍ സതീഷ് ജാര്‍ഖിഹോളിയും രംഗത്തെത്തി. അയോഗ്യരാക്കപ്പെട്ട നേതാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ പ്രധാന്യമില്ല. ശക്തരായ എതിരാളികള്‍ ഇല്ലാത്തതിനാലാണ് രമേശ് ഗോക്കക്കില്‍ നിന്നും ജയിച്ചത്. ഗോക്കക്കില്‍ കോണ്‍ഗ്രസ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. മണ്ഡലം കോണ്‍ഗ്രസ് തന്നെ പിടിച്ചടക്കുമെന്നും സതീഷ് പ്രതികരിച്ചു.

 ജാര്‍ഖിഹോളി സഹോദരന്‍മാര്‍

ജാര്‍ഖിഹോളി സഹോദരന്‍മാര്‍

കര്‍ണാടകത്തിലെ ബെലഗാവി ജില്ലയില്‍ ശക്തമായ സ്വാധീനമുള്ള നേതാക്കളാണ് ജാര്‍ഖിഹോളി സഹോദരന്‍മാര്‍. അഞ്ച് പേരും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്.ഇവര്‍ വാത്മീകി വിഭാഗക്കാരാണ്. സതീഷ് ജാര്‍ഖിഹോളി ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. ഇളയ സഹോദരന്‍ ലഗാന്‍ കോണ്‍ഗ്രസ് അനുഭാവിയാണ്. അതേസമയം മറ്റ് രണ്ട് സഹോദരങ്ങളായ ബാചചന്ദ്രയും ഭീംഷിയും ബിജെപി നേതാക്കളാണ്.

'ഡികെ ശിവകുമാറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'.. 'ഞെട്ടിച്ച്' കര്‍ണാടക ബിജെപി അധ്യക്ഷന്‍, പിന്നില്‍'ഡികെ ശിവകുമാറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'.. 'ഞെട്ടിച്ച്' കര്‍ണാടക ബിജെപി അധ്യക്ഷന്‍, പിന്നില്‍

English summary
15 more MLAs to join BJP in Karnataka says Ramesh Jharkhiholi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X